Posted By user Posted On

ദുബായിൽ ചെറിയ ചെലവിൽ ബിസിനസ്സ് ആരംഭിക്കാൻ സുവർണ്ണാവസരം

ചെറിയ ചെലവില്‍ ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ദുബായിലെ രണ്ടു സ്ഥാപനങ്ങള്‍. ചെറിയ ചെലവില്‍ ദുബായില്‍ ബിസിനസ് തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ഓഫിസ് സൗകര്യങ്ങളുമായാണ് ഈ സ്ഥാപനങ്ങള്‍ രംഗത്തെത്തിയത്.

ഖിസൈസിലെ മൂപ്പന്‍സ് ഗ്രൂപ്പ് ഓഫ് കമ്പനീസ്, കരാമയിലെ യൂണിക് വേള്‍ഡ് എന്നിവയാണ് 1000 ദിര്‍ഹം മുതലുള്ള ബിസിനസ് സെന്ററുകള്‍ ഒരുക്കുന്നത്. ആളുകള്‍ക്ക് വളരെ എളുപ്പത്തില്‍ ഇവിടെ ഓഫിസ് സ്വന്തമാക്കി പ്രവര്‍ത്തനം ആരംഭിക്കാം. ദുബായ് ഖിസൈസിലെ അല്‍ തവാര്‍ സെന്ററിന് സമീപം അര്‍സൂ ബില്‍ഡിങിലാണ് പൂര്‍ണമായും ഡിജിറ്റല്‍ സൗകര്യപ്രദമായ നൂറില്‍ പരം ഓഫിസിടങ്ങള്‍ മൂപ്പന്‍സ് ഗ്രൂപ്പ് ക്രമീകരിച്ചിരിക്കുന്നത്. 1000 ദിര്‍ഹം മാസ വാടക വരുന്ന ഇക്കണോമി ഓഫിസ് മുതല്‍ സാധാരണക്കാര്‍ക്ക് പ്രാപ്യമായ രീതിയിലാണ് ഓഫിസ് സൗകര്യമുള്ളതെന്നു സലീം മൂപ്പന്‍ പറഞ്ഞു. ഇക്കണോമി-കോട്ടേജ്- ഡീലക്‌സ്- എക്‌സിക്യൂട്ടീവ് സ്യൂട്‌സ് എന്നിങ്ങനെ സൗകര്യങ്ങള്‍ക്ക് അനുസരിച്ച് തരം തിരിച്ചാണ് ഓഫിസുകള്‍ തയാറാക്കിയിട്ടുള്ളത്. ഹൈസ്പീഡ് ഇന്റര്‍നെറ്റ്, ഇലക്ട്രിസിറ്റി,വാട്ടര്‍, ടെലിഫോണ്‍ എന്നീ സൗകര്യങ്ങളും വാടകയിനത്തില്‍ ഉള്‍പ്പെടും. ഇതു കൂടാതെ ഇവന്റ് സ്‌പേസ്, മീറ്റിങ് റൂം, കോണ്‍ഫറന്‍സ് ഹാള്‍, സ്‌പെഷല്‍ ലോഞ്ച് ഏരിയ എന്നിവിടങ്ങളും ഉപയോക്താക്കള്‍ക്കായി ലഭ്യമാക്കും. ടെക്‌നിക്കല്‍ സപ്പോര്‍ട്ടും ഉണ്ടാകും.
ലോകത്തിന്റെ ഏതു കോണിലിരുന്നും ഓഫിസ് തുടങ്ങാനുള്ള ഓണ്‍ലൈന്‍ സൗകര്യവും മൂപ്പന്‍സ് ഗ്രൂപ്പ് തയാറാക്കിയിട്ടുണ്ട്. ഡെബിറ്റ് / ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഓഫിസ് തുടങ്ങാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫോണ്‍: 0565114040 / 048240405.

15 വര്‍ഷത്തോളം പ്രവര്‍ത്തന പാരമ്പര്യമുള്ള യൂണിക് വേള്‍ഡ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ നാലാം ശാഖയാണ് കരാമയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. മുസ്ലിം ലീഗ് പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 200 ബിസിനസ് ഓഫീസുകള്‍ ഉള്‍പ്പെടെ മികച്ച സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പാര്‍ക്കിങ് സൗകര്യം, സൗജന്യ വൈദ്യുതി, ഇന്റര്‍നെറ്റ് സംവിധാനം, ഫര്‍ണിച്ചര്‍, ആധുനിക സംവിധാനങ്ങളുള്ള മീറ്റിങ് റൂം, സിസിടിവി, റിസപ്ഷന്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ടെന്നു മാനേജിങ് ഡയറക്ടര്‍ ടി.എം. സുലൈമാന്‍ പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് 15000 ദിര്‍ഹം മുതല്‍ ഓഫിസും 2 മാസത്തെ വാടക സൗജന്യമായും ലഭിക്കും. ഓപറേഷന്‍ ഡയറക്ടര്‍ ടി.എം.മുഹമ്മദ് അലി, സിഇഒ ടി.എം. റസാഖ്, ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ഷുഹൈബ്, ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ വി.പി.സലാം എന്നിവരും സംബന്ധിച്ചു. ഫോണ്‍: 04 3541414.കോവിഡിനു ശേഷം ദുബായുടെ ബിസിനസ് രംഗത്തിന്റെ ഉണര്‍ച്ചയാണ് ഇത്തരത്തിലുള്ള ബിസിനസ് കേന്ദ്രങ്ങള്‍ യാഥാര്‍ഥ്യമാകുന്നത് സൂചിപ്പിക്കുന്നത്. പ്രവാസികളടക്കമുള്ള നിരവധി പേര്‍ക്ക് ബിസിനസ് ആരംഭിക്കുന്നതിനുള്ള മികച്ച അവസരമായിരിക്കും ഇതെന്ന് ഉറപ്പാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുകhttps://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *