ഭാഗ്യം തുണച്ചു;മഹ്സൂസ് ഡ്രോയിൽ ഇന്ത്യൻ പ്രവാസിക്ക് 50,000 ദിർഹത്തിന്റെ സ്വർണ്ണ നാണയങ്ങൾ
മഹ്സൂസ് സെപ്റ്റംബർ രണ്ടിന് നടത്തിയ 144-ാമത് നറുക്കെടുപ്പിൽ സമ്മാനമായി നൽകിയത് 1,396,500 ദിർഹത്തിന്റെ ക്യാഷ് പ്രൈസുകൾ. പാകിസ്ഥാനിൽ നിന്നുള്ള പ്രവാസിയായ മുഹമ്മദ് ഒരു മില്യൺ ദിർഹം നേടി ഗ്യാരണ്ടീഡ് റാഫ്ൾ വിന്നറായി. ഗോൾഡൻ സമ്മർ ഡ്രോ പ്രൈസായ 50,000 ദിർഹം മൂല്യമുള്ള സ്വർണ്ണനാണയങ്ങൾ നേടിയത് ഇന്ത്യൻ പ്രവാസിയായ നിമിൽ ആണ്.ക്രിക്കറ്റിലും ബോഡിബിൽഡിങ്ങിലും തൽപ്പരനായ മുഹമ്മദ് 27 വയസ്സുകാരനാണ്. ഫിനാൻസ് മാനേജരായി ജോലിനോക്കുന്നു. ഭാര്യക്കൊപ്പം ഒരു വർഷം മുൻപാണ് മുഹമ്മദ് യു.എ.ഇയിലേക്ക് മാറിയത്. കട്ട് ഓഫ് ടൈമിന് വെറും 25 മിനിറ്റ് മുൻപാണ് മുഹമ്മദ് മഹ്സൂസ് വാട്ടർ വാങ്ങി ഗെയിമിൽ പങ്കെടുത്തത്.
ഞാൻ ഇ-മെയിൽ ചെക് ചെയ്തില്ല, കാരണം ഞാനും സുഹൃത്തും കൂടെ ഇന്ത്യ – പാകിസ്ഥാൻ മത്സരം കാണാൻ പ്ലാൻ ചെയ്തിട്ടുണ്ടായിരുന്നു. മഴ കാരണം കളി ഉപേക്ഷിച്ചു. ഞാൻ കരുതിയത് മൂന്നാം സമ്മാനമായ 250 ദിർഹമായിരിക്കും എനിക്ക് കിട്ടിയതെന്നാണ്. സുഹൃത്ത് എന്നോട് ഇ-മെയിൽ വായിക്കാൻ പറഞ്ഞു. അവൻ പറഞ്ഞു അവനുറപ്പാണ് എനിക്ക് വലിയ സമ്മാനം കിട്ടുമെന്ന്. അത് ശരിയായി. ഒരു മില്യൺ ദിർഹം സ്വന്തമായി – മുഹമ്മദ് സന്തോഷത്തോടെ പറയുന്നു.
Comments (0)