യുഎഇ: ട്രാഫിക് പിഴകള്‍ സംബന്ധിച്ച മുന്നറിയിപ്പുമായി അധികൃതര്‍, കര്‍ശനമായി പിഴ ചുമത്തും
ട്രാഫിക് പിഴകള്‍ സംബന്ധിച്ച മുന്നറിയിപ്പുമായി അജ്മാന്‍ പൊലീസ്. പെഡസ്ട്രിയന്‍ സിഗ്‌നല്‍ അവഗണിച്ച് റോഡ് മുറിച്ചുകടക്കുന്നവര്‍ക്കും അനുമതിയില്ലാത്ത റോഡുകളില്‍ മറു ഭാഗത്തേക്ക് എത്താന്‍ ശ്രമിക്കുന്നവര്‍ക്കുമെല്ലാം 400 ദിര്‍ഹം പിഴ ചുമത്തുമെന്ന് അജ്മാന്‍ പൊലീസ് പട്രോളിങ് ഡയറക്ടര്‍ ലഫ്.കേണല്‍ സൈഫ് അബ്ദുല്ല അല്‍ഫലാസി പറഞ്ഞു. ജീവന്‍ മറന്നുള്ള ആളുകളുടെ പെരുമാറ്റമാണ് വാഹനം തട്ടിയുള്ള അപകടങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നതെന്ന് ലഫ്.കേണല്‍ സൈഫ് അബ്ദുല്ല അല്‍ഫലാസി അറിയിച്ചു. മേല്‍പാലങ്ങളും പെഡസ്ട്രിയന്‍ പാതകളും സിഗ്‌നലുകളുമെല്ലാം ജനസുരക്ഷ ലക്ഷ്യം വച്ച് പണിതതാണെന്നും അദ്ദേഹം വ്യക്തമാക്കി.
എമിറേറ്റില്‍ വാഹനം തട്ടിയുണ്ടാകുന്ന അപകടങ്ങള്‍ക്ക് കാരണം അനുമതിയില്ലാത്ത ഇടങ്ങളില്‍ റോഡ് കുറുകെ കടക്കുന്നതാണ്. സുരക്ഷിതമായ സഞ്ചാരത്തിനുള്ള മേല്‍പാലങ്ങള്‍ ഒഴിവാക്കി റോഡിലൂടെ ഓടുന്നവരാണ് അപകടത്തില്‍ പെടുന്നത്. ഒറ്റയോട്ടത്തിനു അപ്പുറമെത്താമെന്ന കണക്കുകൂട്ടല്‍ പലപ്പോഴും പിഴയ്ക്കും. ബ്രേക്കിട്ടാലും വാഹന വേഗം മൂലം അപകടം സംഭവിക്കും. അതിനാല്‍ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്താന്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുകhttps://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL
Comments (0)