കെഎസ്ആര്‍ടിസി ബസിനുള്ളില്‍ ഗര്‍ഭിണിയായ സ്ത്രീയ്ക്കുനേരെ ലൈംഗികാതിക്രമം
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിനുള്ളില്‍ ഗര്‍ഭിണിയായ സ്ത്രീയ്ക്കുനേരെ ലൈംഗികാതിക്രമം. കെഎസ്ആർടിസി കാട്ടാക്കട ഡിപ്പോയിലെ മെക്കാനിക്കായ പ്രമോദാണ് അതിക്രമം നടത്തിയത്. തിരുവനന്തപുരത്തുനിന്ന് കാട്ടാക്കടയിലേക്ക് വരികയായിരുന്ന ബസിലായിരുന്നു അക്രമം. അതിക്രമത്തേത്തുടർന്ന് യുവതി ബസില്‍ വെച്ച് ഫോണ്‍ വിളിച്ച് ഭര്‍ത്താവിനെ വിവരമറിയിച്ചു. കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ ഭര്‍ത്താവെത്തി അക്രമിയെ പിടികൂടുകയും പോലീസിനു കൈമാറുകയുമായിരുന്നു.
പലതവണ എതിര്‍ത്തിട്ടും ഇയാള്‍ ശരീരത്തില്‍ സ്പര്‍ശിക്കുന്നത് തുടര്‍ന്നതോടെയാണ് യുവതി ഭര്‍ത്താവിനെ വിവരമറിയിച്ചത്. അക്രമം നടന്നത് മലയിന്‍കീഴ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ ഇയാളെ മലയിന്‍കീഴ് പോലീസിന് കൈമാറും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)