യുഎഇ: ഹെലികോപ്റ്റർ കടലിൽ തകർന്ന സംഭവത്തിൽ രണ്ടാമത്തെ പൈലറ്റിന്റെ മരണം സ്ഥിരീകരിച്ചു
യുഎഇയിലെ ഉം അൽ ഖുവൈനിൽ വ്യാഴാഴ്ച എയ്റോഗൾഫ് ‘ബെൽ 212’ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട രണ്ടാമത്തെ പൈലറ്റ് മരിച്ചതായി സ്ഥിരീകരിച്ചു. അപകടത്തെത്തുടർന്ന് തീവ്രമായ തിരച്ചിൽ പ്രവർത്തനങ്ങൾക്ക് ശേഷം, രണ്ട് പൈലറ്റുമാരുടെയും മരണം സ്ഥിരീകരിക്കാൻ കമ്പനി ഞായറാഴ്ച പ്രസ്താവന ഇറക്കി. എയ്റോഗൾഫിന്റെ പ്രസ്താവന പ്രകാരം, അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനും ഒരു ഓഫ്ഷോർ റിഗിനുമിടയിൽ പതിവ് പരിശീലന പ്രവർത്തനങ്ങൾ നടത്തുകയായിരുന്ന ഹെലികോപ്റ്റർ 2023 സെപ്റ്റംബർ 7 ന് രാത്രി 8.07 ന് യുഎഇ തീരത്ത് കടലിൽ തകർന്നത്. വെള്ളിയാഴ്ച, യുഎഇയുടെ ജനറൽ ഏവിയേഷൻ അതോറിറ്റി ആദ്യത്തെ പൈലറ്റിന്റെ മരണം സ്ഥിരീകരിച്ചെങ്കിലും രണ്ടാമത്തെ ക്രൂ അംഗത്തിനായി തിരച്ചിൽ തുടർന്നു. പൈലറ്റുമാരിൽ ഒരാൾ ഈജിപ്തുകാരനും മറ്റൊരാൾ ദക്ഷിണാഫ്രിക്കക്കാരനുമാണെന്ന് ഏവിയേഷൻ റെഗുലേറ്റർ പറഞ്ഞു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)