expat 19 മലയാളി നഴ്സുമാർ 6 ദിവസമായി കുവൈത്തിൽ ജയിലിൽ; അറസ്റ്റിലായവരിൽ കൈക്കുഞ്ഞുങ്ങളുടെ അമ്മമാരും, എന്ത് ചെയ്യണമെന്നറിയാതെ ബന്ധുക്കൾ
കൊച്ചി ∙കൈക്കുഞ്ഞുങ്ങളുടെ അമ്മമാരടക്കം 19 മലയാളി നഴ്സുമാർ കുവൈത്തിൽ ജയിലിൽ. ഒരു മാസം മാത്രം പ്രായമായ ജെഫിയ expat എന്ന കുഞ്ഞിന്റെ അമ്മ ജെസ്സിൻ അടക്കമുള്ളവർ 6 ദിവസമായി ജയിലിലാണ്. ജെഫിയമോൾ മുലപ്പാലിനായി കരയുമ്പോൾ അച്ഛൻ ബിജോയി മകളെ ജയിലിലെത്തിച്ചു മുലപ്പാൽ നൽകി മടക്കിക്കൊണ്ടുവരും. ജെസ്സിൻ ഉൾപ്പെടെ കുവൈത്തിലെ മാലിയയിലെ സ്വകാര്യ ക്ലിനിക്കിൽ ജോലി നോക്കിയിരുന്ന 19 മലയാളി നഴ്സുമാരാണ് ജയിലിലുള്ളത്. പ്രസവാവധി കഴിഞ്ഞു തിരികെ ജോലിയിൽ പ്രവേശിച്ച അന്നാണു ജെസ്സിൻ അറസ്റ്റിലായത്. ജിലീബിലെ ഫ്ലാറ്റിലാണു ബിജോയിയും ജെസ്സിനും രണ്ടു പെൺമക്കളും താമസിക്കുന്നത്. കുവൈത്തിലെ ഇന്ത്യൻ എംബസിയും കേന്ദ്ര മന്ത്രി വി.മുരളീധരനും ഇടപെട്ടതിനെ തുടർന്നാണു ജയിലിൽ കുഞ്ഞുങ്ങൾക്കു മുലയൂട്ടാൻ അവസരം ഒരുക്കിയത്.പിടിയിലായവരിൽ 19 മലയാളികൾ ഉൾപ്പെടെ 30 പേർ ഇന്ത്യക്കാരാണെന്നാണ് വിവരം. വിഷയത്തിൽ കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി വി. മുരളീധരനും , കുവൈത്തിലെ ഇന്ത്യൻ എംബസിയും നോർക്ക റൂട്സും ഇടപെടൽ നടത്തി വരികയാണ്. പിടിയിലായ എല്ലാവരെയും നാട് കടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മാനവ ശേഷി സമിതിയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സമിതി സിറ്റിയിലെ മാലിയയിൽ, സ്ഥിതി ചെയ്യുന്ന സ്വകാര്യ ക്ലിനിക്കിൽ പരിശോധന നടത്തിയത്. ഇറാനി പൗരന്റെ ഉടമസ്ഥതയിൽ വർഷങ്ങളായി ക്ലിനിക്ക് പ്രവർത്തിക്കുകയാണെന്നാണ് പിടിയിലാവരിൽ ചിലരുടെ ബന്ധുക്കൾ പറയുന്നത് .പിടിയിലായ മലയാളി നഴ്‌സുമാരിൽ മുഴുവൻ പേരും ഈ സ്ഥാപനത്തിൽ നിയമാനുസൃതമായാണ് ജോലി ചെയ്യുന്നത് എന്നും ബന്ധുക്കൾ വ്യക്തമാക്കി. ഇവർ അറസ്റ്റിലായതിന്റെ കാരണം എന്താണെന്ന് അറിയില്ലെന്നും ദുരൂഹമാണെന്നും ബന്ധുക്കൾ പറയുന്നു. സ്പോൺസറും ഉടമയുമായുള്ള തർക്കമാണ് പ്രശ്നത്തിനും അറസ്റ്റിനും കാരണമെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത് . ഹെയർ ട്രാൻസ്പ്ലാൻറേഷനു വേണ്ടി സജ്ജീകരിച്ച ശസ്ത്ര ക്രിയ റൂമിൽ ലൈസൻസില്ലാതെ ജോലി ചെയ്തവരാണ് അറസ്റ്റിലായതെന്നാണ് അധികൃത പറയുന്നത്. ഇവരിൽ ഗാർഹിക തൊഴിലാളികളും കുടുംബ വിസയിലുള്ളവരും ഉൾപ്പെടുന്നു എന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMH
Comments (0)