യുഎഇ;സ്കൂൾ ബസുകൾ ഇനി സ്വയം നിയന്ത്രിതമായി തീയണയ്ക്കും
യുഎഇയിൽ ടാക്സി കോർപറേഷന്റെ സ്കൂൾ ബസുകളിലും ടാക്സികളിലും സ്വയംനിയന്ത്രിത അഗ്നിരക്ഷ ഉപകരണം ഘടിപ്പിച്ചു. കടുത്ത ചൂടിൽ വാഹനത്തിന്റെ എൻജിന് തീപിടിച്ചാൽ സ്വയം പ്രവർത്തിച്ച് തീയണക്കാൻ കഴിയുന്നവിധമാണ് ഉപകരണത്തിന്റെ രൂപകൽപന. ഇത് പ്രവർത്തിപ്പിക്കാൻ മനുഷ്യ ഇടപെടൽ ആവശ്യമില്ല. വാഹനത്തിൽ തീപിടിത്തം ഉണ്ടായ ഭാഗം സ്വയം കണ്ടെത്തി ആ ഭാഗത്തേക്ക് പ്രത്യേക ട്യൂബ് ഉപയോഗിച്ച് തീ അണക്കുന്നതിനുള്ള രാസവസ്തു സ്പ്രേ ചെയ്യും. ഇതുവഴി നിമിഷനേരംകൊണ്ട് തീ അണക്കാനാകും. തുടക്കത്തിൽ 4459 ടാക്സികളിലും 953 സ്കൂൾ ബസുകളിലുമാണ് ഉപകരണം ഘടിപ്പിച്ചിട്ടുള്ളത്. മുഴുവൻ വാഹനങ്ങളിലും പുതിയ സംവിധാനം സജ്ജമാക്കാനുള്ള പ്രവർത്തനം പുരോഗമിക്കുകയാണെന്ന് ഡി.ടി.സി അസറ്റ് മാനേജ്മെന്റ് ഡയറക്ടർ നാസർ മുഹമ്മദ് അൽഹാജ് പറഞ്ഞു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയും ആസ്തികളുടെ സംരക്ഷണവും മുൻനിർത്തിയാണ് പുതിയ സംവിധാനം ഒരുക്കിയതെന്ന് അദ്ദേഹം പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMH
Comments (0)