isl ഐഎസ്എല്ലിൽ തുടക്കം തീപാറും; കൊമ്പൻമാർ ഇന്നിറങ്ങും, ബ്ലാസ്റ്റേഴ്സ്, ബെംഗലൂരു എഫ്സി പോരാട്ടം; മത്സരം വീട്ടിലിരുന്ന് ലൈവായി കാണാം, ഈ ലിങ്ക് ക്ലിക്ക് ചെയ്യാം
കൊച്ചി: ഐ എസ് എൽ പത്താം സീസണ് ഇന്ന് കൊച്ചിയിൽ കിക്കോഫ്. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ കേരള ബ്ലാസ്റ്റേഴ്സ് isl ചിരവൈരികളായ ബെംഗലൂരു എഫ്സിയെ നേരിടും. രാത്രി എട്ട് മണിക്കാണ് കളി തുടങ്ങുക. പത്താം പതിപ്പിൻറെ പകിട്ടുമായെത്തുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്, തുടങ്ങിവയ്ക്കാൻ ഇതിനേക്കാൾ മികച്ചൊരു മത്സരം കിട്ടാനില്ല. മൂന്ന് തവണ കയ്യെത്തും ദൂരത്ത് നഷ്ടമായ കിരീടം ഇത്തവണ നേടാൻ ഉറച്ച് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. പ്രമുഖർ പലരും ടീം വിട്ടെങ്കിലും അതൊന്നും കരുത്തിന് പോറലേൽപിക്കാത്ത തരത്തിലാണ് ബ്ലാസ്റ്റേഴ്സ് പുതിയ സ്ക്വാഡിനെ ഒരുക്കിയിരിക്കുന്നത്. പുതുമുഖങ്ങളും പരിചയസമ്പന്നരും നിറഞ്ഞതാണ് മഞ്ഞപ്പട. കഴിഞ്ഞ സീസണിൽ ടീമിൻറെ കരുത്തായിരുന്ന സഹൽ അബ്ദുൽ സമദ്, ആയുഷ് അധികാരി, ഗോൾ കീപ്പർ പ്രഭ്സുഖൻ സിങ് ഗിൽ എന്നിവരുൾപ്പെടെയുള്ള നിരവധി താരങ്ങൾ ഇക്കുറി ഒപ്പമില്ല.പകരമായി പ്രീതം കോട്ടാൽ, ഇഷാൻ പണ്ഡിത, ലാറ ശർമ തുടങ്ങിയ മികച്ച താരങ്ങളെ ടീമിലെത്തിച്ചു. അഡ്രിയാൻ ലൂണയാണ് ടീം നായകൻ. 29 അംഗ സ്ക്വാഡിൽ 11 പേർ പുതുമുഖങ്ങളാണ്. കെ.പി. രാഹുൽ, സച്ചിൻ സുരേഷ്, നിഹാൽ സുധീഷ്, വിബിൻ മോഹനൻ, ലക്ഷദ്വീപുകാരും സഹോദരങ്ങളുമായ മുഹമ്മദ് അയ്മൻ, മുഹമ്മദ് അസ്ഹർ എന്നിവരാണ് ടീമിലെ മലയാളികൾ. ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കായി കളിച്ചുകൊണ്ടിരിക്കുന്ന രാഹുലിന്റെ സേവനം ഇന്ന് ലഭിക്കില്ല. ടീം ഇവരിൽ നിന്ന്: കരൺജിത് സിങ്, ലാറ ശർമ, സച്ചിൻ സുരേഷ്, മുഹമ്മദ് അർബാസ് (ഗോൾകീപ്പർമാർ), പ്രബീർ ദാസ്, പ്രീതം കോട്ടാൽ, ഐബൻഭ ഡോഹ്ലിങ്, നവോച്ച സിങ്, ആർവി ഹോർമിപാം, സന്ദീപ് സിങ്, മാർക്കോ ലെസ്കോവിച്ച്, മിലോസ് ഡ്രിൻസിച്ച് (ഡിഫൻഡർമാർ), ഡാനിഷ് ഫാറൂഖ്, ബ്രൈസ് മിറാൻഡ, ജീക്സൺ സിങ്, സൗരവ് മൊണ്ഡൽ, വിബിൻ മോഹനൻ, മുഹമ്മദ് അസ്ഹർ, മുഹമ്മദ് അയ്മൻ, യോയ്ഹെൻബ മെയ്തി, ഫ്രെഡി ലല്ലാവ്മ, അഡ്രിയാൻലൂണ (മിഡ്ഫീൽഡർമാർ), നിഹാൽ സുധീഷ്, ബിദ്യാസാഗർ സിങ്, ഇഷാൻ പണ്ഡിത, ദിമിത്രിയോസ് ഡയമന്റകോസ്, ക്വാമി പെപ്ര, ദെയ്സുകി സകായ് (സ്ട്രൈക്കർമാർ).വിലക്കു നേരിടുന്ന ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുക്കോമനോവിച്ചിനു ടീമിനൊപ്പം കളത്തിൽ എത്താനാകില്ലെങ്കിലും അദ്ദേഹം ഗാലറിയിൽ കളി കാണാനുണ്ടാകും. ആശാനില്ലാതെ ടീം സൂപ്പർ കപ്പിലും ഡ്യൂറൻഡ് കപ്പിലും കളിച്ചിരുന്നു. സഹപരിശീലകൻ ഫ്രാങ്ക് ഡോവനാണു ടീമിനൊപ്പമുണ്ടാകുക.പതിവുപോലെ സന്തുലിതമായ ടീമുമായാണ് മുൻ ചാമ്പ്യന്മാരായ ബെംഗളൂരുവിൻറെ വരവ്. സുനിൽ ഛേത്രി ഗുർപ്രീത് സിംഗ് സന്ധു എന്നിവരില്ലെങ്കിലും ശിവശക്തി നാരായണൻ, ജാവി ഹെർണാണ്ടസ്, കർട്ടിസ് മെയിൻ തുടങ്ങി വമ്പൻ സംഘം തന്നെയാണ് ബെംഗളൂരു. നേർക്കുനേർ പോരാട്ടങ്ങളിലെ ആധിപത്യവും ബെംഗളൂരുവിന് കരുത്താണ്. ഇതുവരെ ഏറ്റുമുട്ടിയ പതിമൂന്ന് കളികളിൽ എട്ടും ജയിച്ചത് ബെംഗളൂരുവാണ്. കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വൈകിട്ട് 5 മുതലാണു കാണികൾക്കു പ്രവേശനം. മത്സരത്തിനുള്ള ടിക്കറ്റുകൾ ഓൺലൈനിൽ (www.insider.in) ലഭ്യമാണ്. കലൂർ സ്റ്റേഡിയത്തിലെ ബോക്സ് ഓഫിസ് കൗണ്ടറിൽ നിന്നു ടിക്കറ്റുകൾ ലഭ്യതയനുസരിച്ചു നേരിട്ടും വാങ്ങാം. ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്കു സീസൺ ടിക്കറ്റ് എടുത്താൽ 25% ഇളവും ലഭിക്കും. നിപ്പ നിയന്ത്രണ വിധേയമായെങ്കിലും സുരക്ഷ പരിഗണിച്ചു മാസ്ക് ധരിച്ചു സ്റ്റേഡിയത്തിൽ എത്തണമെന്നാണു ബ്ലാസ്റ്റേഴ്സ് ടീമിന്റെ അഭ്യർഥന.
ISL മത്സരം മൊബൈലിൽ ലൈവായി കാണാൻ ക്ലിക്ക് ചെയ്യു
WATCH LIVE NOW https://www.indiansuperleague.com/
IPHONE https://apps.apple.com/in/app/indian-super-league-official/id924459452
JIOCINEMA https://www.jiocinema.com/sports
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)