Posted By user Posted On

യുഎഇയിൽ പു​തി​യ പാ​ർക്കി​ങ് മേ​ഖ​ല​ക​ൾ പ്ര​ഖ്യാ​പി​ച്ചു; വിശദമായി അറിയാം

അ​ബൂ​ദ​ബി: അ​ൽഐ​നി​ലും അ​ൽഹി​ലി​യി​ലും പു​തി​യ പാ​ർക്കി​ങ് മേ​ഖ​ല​ക​ൾ പ്ര​ഖ്യാ​പി​ച്ച് സം​യോ​ജി​ത ഗ​താ​ഗ​ത​കേ​ന്ദ്രം. സെ​പ്റ്റം​ബ​ർ 25 തി​ങ്ക​ൾ മു​ത​ൽ പു​തി​യ പാ​ർക്കി​ങ് മേ​ഖ​ല​ക​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾക്ക് ല​ഭ്യ​മാ​വും. സം​യോ​ജി​ത ഗ​താ​ഗ​ത​കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ച പു​തി​യ പാ​ർക്കി​ങ് സേ​വ​ന​ത്തി​ന്റെ ര​ണ്ടാം ഘ​ട്ട​മാ​ണി​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ പാ​ർക്കി​ങ് കൈ​കാ​ര്യ സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ചും പേ​മെ​ന്റ് രീ​തി​യെ​ക്കു​റി​ച്ചും സ​മൂ​ഹ​ത്തെ ബോ​ധ​വ​ത്ക​രി​ച്ചി​രു​ന്നു. അ​ന​ധി​കൃ​ത പാ​ർക്കി​ങ് ഒ​ഴി​വാ​ക്കു​ക​യും റോ​ഡ് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക​യും മ​റ്റു​മാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. നി​രോ​ധി​ത മേ​ഖ​ല​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർക്ക് ചെ​യ്യു​ന്ന​തി​ൽനി​ന്ന് വി​ട്ടു​നി​ൽക്ക​ണ​മെ​ന്നും ഇ​തി​ലൂ​ടെ സു​ഗ​മ​മാ​യ ഗ​താ​ഗ​തം ഉ​റ​പ്പാ​ക്കാ​നും അ​പ​ക​ട​ങ്ങ​ൾ ത​ട​യാ​നും സാ​ധി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ ഡ്രൈ​വ​ർമാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF

Comments (0)

Leave a Reply

Your email address will not be published. Required fields are marked *