Posted By user Posted On

യുഎഇയിൽ തൊഴിലില്ലായ്‌മ ഇൻഷുറൻസ് പദ്ധതിയിൽ അം​ഗമാകാൻ ഒക്ടോബർ 1 വരെ അവസരം; രജിസ്റ്റർ ചെയ്യാത്തവർക്ക് പിഴ

ദുബായ്: യുഎഇയിലെ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ സഹായമേകുന്നതിനായി ഏർപ്പെടുത്തുന്ന തൊഴിലില്ലായ്‌മ ഇൻഷുറൻസ് പദ്ധതിയിൽ അം​ഗമാകാൻ ഒക്ടോബർ 1 വരെ അവസരം.ഒക്ടോബർ 1നകം പദ്ധതിയിൽ രജിസ്റ്റർ ചെയ്യാത്ത പൗരന്മാർക്കും പ്രവാസികൾക്കും പിഴ ചുമത്തുമെന്ന് യുഎഇ ഹ്യൂമൻ റിസോഴ്‌സസ് ആന്റ് എമിറേറ്റൈസേഷൻ മന്ത്രാലയം വ്യക്തമാക്കി. തൊഴിലില്ലായ്‌മ ഇൻഷുറൻസ് പദ്ധതിയിൽ അം​ഗമാകാത്തവർക്ക് 400 ദിർഹമാണ് പിഴ ചുമത്തുക. തൊഴിലാളികൾക്ക് വേണ്ടി തൊഴിലുടമകൾക്ക് ഈ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാവുന്നതാണ്. എന്നാൽ ഇൻഷുറൻസ് പദ്ധതിയിൽ വരിക്കാരാകുന്നതിനുള്ള ഉത്തരവാദിത്വം ഓരോ തൊഴിലാളിയുടേതുമാണെന്നും അധികൃതർ വ്യക്തമാക്കി. https://www.iloe.ae/ എന്ന ലിങ്കിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കി പദ്ധതിയുടെ വരിക്കാരാകാൻ സാധിക്കും. ഇതിന് പുറമെ ILOE സ്മാർട്ട് ആപ്പ്, ബിസിനസ് സർവീസ് സെന്ററുകൾ, കിയോസ്കുകൾ, എക്സ്ചേഞ്ച് സ്ഥാപനങ്ങൾ തുടങ്ങിയവയിലൂടെയും ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF

https://www.pravasiinfo.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *