Posted By user Posted On

വീണ്ടും ബി​ഗ്ടിക്കറ്റ് ഭാ​ഗ്യം കൊണ്ടുവന്നു; പ്രവാസി മലയാളിക്ക് മൂന്നാം തവണയും സമ്മാനം, വീണ്ടും വിജയിക്കുമെന്ന് ഉറപ്പുണ്ടെന്ന് വിജയിയായ റിയാസ്

പ്രവാസി മലയാളിക്ക് ബി​ഗ് ടിക്കറ്റിലൂടെ മൂന്നാമതും സമ്മാനം. ഒരു ലക്ഷം ദിർഹമാണ് ഇത്തവണ ലഭിച്ചത്. മലയാളിയായ റിയാസാണ് വിജയി. അബുദാബിയിലാണ് 45 വയസ്സുകാരനായ റിയാസ് താമസിക്കുന്നത്. സ്കൂൾ ബസ് ഡ്രൈവറായ റിയാസ് 2008 മുതൽ 15 സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് സ്ഥിരമായി ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. ഇതിന് മുൻപും അദ്ദേഹത്തിന് സമ്മാനം ലഭിച്ചിട്ടുണ്ട്. 2012-ൽ 40,000 ദിർഹമാണ് റിയാസ് നേടിയത്. 2023-ലും ഭാ​ഗ്യം തുണച്ചു. അന്നും ഒരു ലക്ഷം ദിർഹം നേടാനായി.”ഞാൻ ഹാപ്പിയാണ്, വീണ്ടും വിജയിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു” – റിയാസ് പറയുന്നു. ബി​ഗ് ടിക്കറ്റിൽ നിന്നുള്ള ഫോൺകോൾ റിയാസിന് എടുക്കാൻ കഴിഞ്ഞില്ല. റിയാസ് ജോലിസ്ഥലത്തായിരുന്നു. സുഹൃത്തുക്കളാണ് പിന്നീട് റിയാസ് വിജയിയായ വിവരം പറഞ്ഞത്. സുഹൃത്തുക്കൾക്കൊപ്പം പ്രൈസ് മണി പങ്കുവെക്കും. തനിക്ക് കിട്ടിയ പണം കൊണ്ട് ഭാര്യയെയും മക്കളെയും അബുദാബിയിലേക്ക് രണ്ടു മാസം വെക്കേഷന് കൊണ്ടുവരും. ഇനിയും ബി​ഗ് ടിക്കറ്റ് വാങ്ങുമെന്ന് റിയാസ് പറയുന്നു. ഒരു ദിവസം ​ഗ്രാൻഡ് പ്രൈസ് നേടാനാകുമെന്നതിൽ റിയാസിന് സംശയമില്ല. രണ്ടാമത്തെ വിജയി ബിംലേഷാണ്. പത്തുവർഷമായി സ്ഥിരമായി ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട് 48 വയസ്സുകാരനായ ബിംലേഷ്. അബുദാബി എയർപോർട്ടിൽ നിന്നും വാങ്ങിയ ടിക്കറ്റിലൂടെയാണ് അദ്ദേഹത്തിനും ടിക്കറ്റിൽ പങ്കാളികളായ 18 സുഹൃത്തുക്കൾക്കും ഭാ​ഗ്യം തുണച്ചത്. എല്ലാ മാസവും സംഘത്തിൽ ഒരാൾ എയർപോർട്ടിൽ പോയി ടിക്കറ്റ് വാങ്ങും. “ആ സ്ഥലത്തിന് ഒരു ഭാ​ഗ്യമുണ്ട്.” ബിംലേഷ് പറയുന്നു. തനിക്ക് ലഭിച്ച സമ്മാനത്തുക നാട്ടിലേക്ക് അയക്കാനാണ് ബിംലേഷ് ആ​ഗ്രഹിക്കുന്നത്. ഒപ്പം എല്ലാവരോടും ബി​ഗ് ടിക്കറ്റ് കളിക്കുന്നത് തുടരണമെന്നും ബിംലേഷ് പറയുന്നു.ബി​ഗ് ടിക്കറ്റെടുക്കുന്നവരിൽ നിന്ന് നാലു പേർക്ക് എല്ലാ ആഴ്ച്ചയും ഇലക്ട്രോണിക് ഡ്രോയിലൂടെ ഒരു ലക്ഷം ദിർഹം നേടാം. പ്രൊമോഷൻ കാലയളവിൽ ടിക്കറ്റെടുക്കുന്നവർക്ക് ​ഗ്രാൻഡ് പ്രൈസ് ആയ 15 മില്യൺ ദിർഹം ഒക്ടോബർ മൂന്നിന് നേടാനും അവസരമുണ്ട്. സെപ്റ്റംബർ 30 വരെ ടിക്കറ്റെടുക്കാം. ഓൺലൈനായി www.bigticket.ae സന്ദർശിച്ചും ഓഫ് ലൈനായി അബു ദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ ഇൻ സ്റ്റോർ കൗണ്ടറുകൾ വഴിയും ടിക്കറ്റുകൾ വാങ്ങാം. രണ്ട് ടിക്കറ്റെടുക്കുന്നവർക്ക് രണ്ടെണ്ണം സൗജന്യമായി ലഭിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF

Comments (0)

Leave a Reply

Your email address will not be published. Required fields are marked *