Posted By user Posted On

യുഎഇയിൽ നീന്തൽകുളത്തിൽ വീണ്​ കുട്ടി മരിച്ച സംഭവം: ഹോട്ടൽ ജീവനക്കാർക്ക്​ തടവും പിഴയും

ദു​ബൈ: ഹോ​ട്ട​ലി​ലെ നീ​ന്ത​ൽ​കു​ള​ത്തി​ൽ വീ​ണ് സ്വ​ദേ​ശി​യു​ടെ​ മൂ​ന്നു​വ​യ​സ്സു​കാ​രി മകൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ മാ​നേ​ജ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ച് ജീ​വ​ന​ക്കാ​ർ​ക്ക്​ 10,000 ദി​ർ​ഹം വീ​തം പി​ഴ​യും ര​ണ്ടു​മാ​സം ത​ട​വും ശി​ക്ഷ. ക​ഴി​ഞ്ഞ ആ​ഗ​സ്റ്റ്​ ര​ണ്ടി​ന്​ ദു​ബൈ​യി​ലെ അ​ൽ ബ​ർ​ഷ ഹൈ​റ്റ്​​സി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ലാ​ണ്​ ദു​ബൈ അ​പ്പീ​ൽ കോ​ട​തി വെ​ള്ളി​യാ​ഴ്ച വി​ധി പ്ര​സ്താ​വി​ച്ച​ത്.പി​ഴ കൂ​ടാ​തെ മ​രി​ച്ച കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ​ക്ക്​ മു​ഴു​വ​ൻ പ്ര​തി​ക​ളും ചേ​ർ​ന്ന്​ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ര​ണ്ടു​ല​ക്ഷം ദി​ർ​ഹം ന​ൽ​ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.ല​ബ​നാ​ൻ, കാ​ന​ഡ, കാ​മ​റൂ​ൺ, യു​ഗാ​ണ്ട എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​ക​ളി​ൽ ഹോ​ട്ട​ൽ മാ​നേ​ജ​റും ര​ണ്ട്​ ലൈ​ഫ്​ ഗാ​ർ​ഡു​ക​ളും ഉ​ൾ​പ്പെ​ടും.ശി​ക്ഷാ​കാ​ല​വ​ധി​ക്കു​ശേ​ഷം പ്ര​തി​ക​ളെ നാ​ടു​ക​ട​ത്ത​ണ​മെ​ന്ന വി​ചാ​ര​ണ​ക്കോ​ട​തി വി​ധി അ​പ്പീ​ൽ കോ​ട​തി പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തു.നീ​ന്ത​ൽ​കു​ള​ത്തി​ൽ മ​തി​യാ​യ സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​ൽ ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ വീ​ഴ്ച സം​ഭ​വി​ച്ച​താ​യി കോ​ട​തി നേ​ര​ത്തേ ക​ണ്ടെ​ത്തി​യി​രു​ന്നു. സം​ഭ​വ​ദി​വ​സം ഹോ​ട്ട​ലി​ൽ തി​ര​ക്കു​ള്ള ദി​വ​സ​മാ​യി​രു​ന്നു​വെ​ന്ന്​ കു​ട്ടി​യു​ടെ പി​താ​വ്​ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.വൈ​കീ​ട്ട്​ നാ​ലോ​ടെ​യാ​ണ്​ കു​ട്ടി ക​ളി​ക്കു​ന്ന​തി​നി​ടെ നീ​ന്ത​ൽ​കു​ള​ത്തി​ലേ​ക്ക്​ വീ​ണ​ത്.കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ൽ വീ​ഴ്ച വ​രു​ത്തി, നീ​ന്ത​ൽ കു​ള​ത്തി​ൽ മ​തി​യാ​യ സു​ര​ക്ഷ ഒ​രു​ക്ക​ണ​മെ​ന്ന ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നി​യ​മം പാ​ലി​ച്ചി​ല്ല തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ്​ പ്രോ​സി​ക്യൂ​ഷ​ൻ പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, പ്ര​തി​ക​ൾ കു​റ്റം നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF

https://www.pravasiinfo.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *