യുവജന മന്ത്രിയെത്തേടി ഷെയ്ഖ് മുഹമ്മദ് : 7 മണിക്കൂറിനുള്ളിൽ ലഭിച്ചത് 4,700 അപേക്ഷകൾ
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം യുഎഇയിൽ യുവജനമന്ത്രിയാകുന്നതിന് താത്പര്യമുള്ള യുവതിയുവാക്കന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ച് 7 മണിക്കൂറിനുള്ളിൽ 4,700 അപേക്ഷകൾ മന്ത്രി സഭയ്ക്ക് ലഭിച്ചു.
യുവജന പ്രശ്‌നങ്ങളെ പ്രതിനിധീകരിക്കാൻ ഒരു വിശിഷ്ട യുവാവിനെയോ യുവതിയെയോ തിരയുകയാണെന്നും, രാജ്യത്തിന്റെ യുവജനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകൻ യുഎഇ കാബിനറ്റിൽ യുവജന മന്ത്രിയാകുമെന്നും പറഞ്ഞു കൊണ്ട് ഷെയ്ഖ് മുഹമ്മദ് ഇന്ന് രാവിലെ X ൽ ഒരു പോസ്റ്റ് ചെയ്തിരുന്നു.
അനുയോജ്യമായ സ്ഥാനാർത്ഥിക്ക് മാതൃരാജ്യ വിഷയങ്ങളെക്കുറിച്ച് ആഴത്തിലുള്ള ധാരണ ഉണ്ടായിരിക്കണമെന്നും “യുക്തിപരമായ സമീപനം” നിലനിർത്തണമെന്നും “മാതൃരാജ്യത്തെ സേവിക്കുന്നതിൽ അഭിനിവേശമുള്ളവരായിരിക്കണം” എന്നും ഷെയ്ഖ് മുഹമ്മദ് പോസ്റ്റിൽ പറഞ്ഞിരുന്നു. യുവജന മന്ത്രിയാകാൻ കഴിവുള്ളവരോട് അവരുടെ അപേക്ഷകൾ കാബിനറ്റ് കാര്യ മന്ത്രാലയത്തിലേക്ക് [email protected] എന്ന വിലാസത്തിൽ അയക്കാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്.
ഒരു മന്ത്രിസ്ഥാനം പ്രഖ്യാപിക്കുന്നതിനുള്ള പുരോഗമനപരവും സുതാര്യവും ഡിജിറ്റൈസ് ചെയ്തതും ഫലപ്രദവുമായ മാർഗം! ഇതാണ് പ്രവർത്തനത്തിലെ മെറിറ്റോക്രസി. ബ്രാവോ യു.എ.ഇ!” എന്നിങ്ങനെ യുവജനമന്ത്രിയെ കണ്ടെത്താനുള്ള ഷെയ്ഖ് മുഹമ്മദിന്റെ ചിന്താഗതിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേർ മറുപടി പോസ്റ്റുകൾ അയച്ചിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)