Posted By user Posted On

ഒ! മില്യനയർ ഗ്രീൻ ഡ്രോയുടെ ഓണസമ്മാനം സ്വന്തമാക്കി പ്രവാസി യുവാവ്; ഇക്കുറി 5 ലക്ഷം ദിർഹത്തിന്റെ രണ്ട് ഭാഗ്യവാന്മാരും

ദുബായ് ∙ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഒാണം ബംപർ തമിഴ് നാട്ടുകാർ കൊണ്ടുപോയപ്പോൾ, ദുബായിൽ നടന്ന ഒ! മില്യനയർ ഗ്രീൻ ഡ്രോയുടെ ഒാണസമ്മാനം പാക്കിസ്ഥാനി യുവാവിന്. സൗദിയിൽ താമസിക്കുന്ന മുഹമ്മദ് യൂസഫിനാണ് കഴിഞ്ഞ ദിവസം നടന്ന 67-ാമത് നറുക്കെടുപ്പിൽ രണ്ടാം സമ്മാനമായ ഒരു കോടിയിലേറെ രൂപ (5 ലക്ഷം ദിർഹം) സമ്മാനം ലഭിച്ചത്. കൂടാതെ, ഓ! മില്യനയർ അവരുടെ ഏറ്റവും പുതിയ ഷോയിൽ 5 ലക്ഷം ദിർഹത്തിന്റെ രണ്ട് അധിക വിജയികളെയും പ്രഖ്യാപിച്ചു. സൗദിയിലെ െഎടി കമ്പനിയിൽ ജോലി ചെയ്യുന്ന മുഹമ്മദ് യൂസഫ് നൽകിയ വിജയനമ്പരുകൾ ഒത്തു വന്നതോടെയാണ് ഭാഗ്യം തുണച്ചത്. വിജയം ഒരു ഭാഗ്യം മാത്രമല്ലെന്നും അടുത്തിടെ ഒ! മില്യനയറിൽ പങ്കെടുക്കാൻ മനസ്സ് പ്രേരിപ്പിക്കുകയായിരുന്നുവെന്നും മുഹമ്മദ് യൂസഫ് പറഞ്ഞു. ഉടൻ തന്നെ ആപ്പ് ഡൗൺലോഡ് ചെയ്ത് നമ്പർ തിരഞ്ഞെടുക്കുകയും ചെയ്തു. പരിസ്ഥിതി സംരക്ഷണമെന്ന ലക്ഷ്യത്തോടെ നടത്തുന്ന ഓ! മില്യനയർ ‍ഡ്രോ വ്യക്തികളെ അസാധാരണമായതിലേക്ക് നയിക്കുന്ന പ്ലാറ്റ്ഫോം ആണെന്ന് അധികൃതർ പറഞ്ഞു. ഇദ്ദേഹത്തിന്റെ വിജയകഥ സ്വപ്നം കാണുന്നവരെ പ്രചോദിപ്പിക്കും. മുഹമ്മദ് യൂസഫിന്റെ അവിശ്വസനീയമായ വിജയത്തിന് സാക്ഷ്യം വഹിക്കുന്നതിൽ ആവേശഭരിതരാണെന്നും അധികൃതർ വ്യക്തമാക്കി. ലോകത്തെങ്ങുമുള്ള ആളുകൾക്ക് ഓ! മില്യനയർ വാഗ്ദാനം ചെയ്യുന്ന പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും തെളിവാണ് അദ്ദേഹത്തിന്റെ കഥ. ഒ! മില്യനയർ ഗ്രീൻ ഡ്രോ എല്ലാ ആഴ്ചയും ഗ്രീൻ സർട്ടിഫിക്കറ്റ് ഉടമയ്ക്ക് 1,00,000 ദിർഹം സമ്മാനം ഉറപ്പുനൽകുന്നു. വിജയം കൈവരിക്കാൻ രണ്ട് വഴികളുണ്ട്. ആദ്യം, പ്രതിവാര റാഫിൾ നറുക്കെടുപ്പിലൂടെ അതേ ആഴ്‌ചയ്‌ക്കുള്ളിൽ വിറ്റഴിച്ച ഗ്രീൻ സർട്ടിഫിക്കറ്റുകളുടെ സീരിയൽ നമ്പറുകളിൽ നിന്ന് ഒരു വിജയിയെ തിരഞ്ഞെടുക്കുന്നു. ഗ്രീൻ സർട്ടിഫിക്കറ്റ് (റാഫിൾ) ഐഡികൾ എന്നറിയപ്പെടുന്ന ഈ സീരിയൽ നമ്പറുകൾ ജീവിതത്തെ മാറ്റിമറിക്കുന്നു. രണ്ടാമതായി, ഗ്രാൻഡ് ഡ്രോ 7/44. ഒരു യന്ത്രം ക്രമരഹിതമായി 44 എന്ന പൂളിൽ നിന്ന് ഏഴ് നമ്പറുകൾ തിരഞ്ഞെടുക്കുന്നു. എല്ലാ വ്യാഴാഴ്ചയും യുഎഇ സമയം രാത്രി എട്ടിനാണ് തത്സമയ നറുക്കെടുപ്പ്. ഫെയ്സ്ബുക്ക്, യൂട്യൂബ് ചാനലുകളിൽ നറുക്കെടുപ്പ് കാണാം. നറുക്കെടുപ്പിൽ പങ്കെടുക്കാനും ഗ്രീൻ സർട്ടിഫിക്കറ്റുകൾ വാങ്ങാനും 1 മുതൽ 44 വരെയുള്ള ഏഴ് നമ്പറുകൾ തിരഞ്ഞെടുത്താൽ മതി. സ്റ്റാൻഡേർഡ് എൻട്രി ഫീസ് 25 ദിർഹം ആണ്. നറുക്കെടുപ്പിന് 30 മിനിറ്റ് മുമ്പ് വരെ ഓൺലൈനിലൂടെ ടിക്കറ്റ് വാങ്ങാം.സന്ദർശിക്കുക: www.omillionaire.com

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF

https://www.pravasiinfo.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *