യുഎഇയിൽ അപകടത്തിൽപെട്ടവർക്ക് തുണയായി സ്വദേശി യുവതികൾ; ആദരമർപ്പിച്ച് റാക് പൊലീസ്
റാസൽഖൈമ: എമിറേറ്റിൽ വാഹനാപകടത്തിൽപെട്ടവർക്ക് ആശ്വാസമേകിയ സ്വദേശി യുവതികൾക്ക് ആദരമർപ്പിച്ച് റാക് ആഭ്യന്തര മന്ത്രാലയം. അംന മിഫ്താഹ് മുഹമ്മദ്, മൈശ മിഫ്താഹ് മുഹമ്മദ് എന്നിവരാണ് റാസൽഖൈമയിൽ പ്രാന്തപ്രദേശത്ത് അപകടത്തിൽപെട്ടവർക്ക് വേണ്ട പ്രഥമശുശ്രൂഷക്കും പൊലീസ്, ആംബുലൻസ് വിഭാഗം എത്തുന്നതുവരെ ഗതാഗത നിയന്ത്രണത്തിനും മുന്നിൽ നിന്നവർ. പരിക്കേറ്റവരെ രക്ഷപ്പെടുത്തുന്നതിലും അവരെ വാഹനങ്ങളിൽനിന്ന് നീക്കുന്നതിലും സ്തുത്യർഹമായ മാനുഷികപ്രവർത്തനമാണ് യുവതികൾ നിർവഹിച്ചതെന്ന് റാക് പൊലീസ് ട്രാഫിക് ആൻഡ് പെട്രോൾ വകുപ്പ് ഡയറക്ടർ കേണൽ ഡോ. മുഹമ്മദ് അബ്ദുല്ല അൽബഹർ പറഞ്ഞു. മാനുഷികവും സാമൂഹികവുമായ ഉത്തരവാദിത്തം ക്രിയാത്മകമായി നിർവഹിക്കുന്നവരെ അഭിനന്ദിക്കുന്നത് അഭിമാനകരമാണ്. സമൂഹസുരക്ഷക്ക് മുന്നിൽ നിന്ന യുവതികളുടെ പ്രവർത്തനം മാതൃകാപരമാണ്. രാജ്യത്തിനായി കൂടുതൽ സേവനം നിർവഹിക്കുന്നതിന് യുവതികൾക്ക് കഴിയട്ടെയെന്നും അധികൃതർ ആശംസിച്ചു. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇരുവർക്കും ആഭ്യന്തര മന്ത്രാലയത്തിൻറെ സാക്ഷ്യപത്രവും പ്രശസ്തിഫലകവും സമ്മാനിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)