Posted By user Posted On

ഭാഗ്യം തുണച്ചത് പ്രവാസി മലയാളിയെ; ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ലഭിച്ചത് കോടികളുടെ സമ്മാനം

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ എത്യോപ്യക്കാരനും പ്രവാസി മലയാളിയും വിജയികളായി. രണ്ടുപേർക്കും 10 ലക്ഷം ഡോളർ (എട്ട് കോടി ഇന്ത്യൻ രൂപ) ആണ് സമ്മാനമായി ലഭിച്ചത്. 36കാരനായ ഷംസുദ്ദീൻ ചെരുവാറ്റന്റവിട ആണ് കോടികളുടെ സമ്മാനം നേടിയ മലയാളി.

ദുബൈയിലെ ജബൽ അലിയിൽ താമസിക്കുന്ന ഷംസുദ്ദീൻ, ഒമ്പത് സുഹൃത്തുക്കൾക്കും സഹോദരനുമൊപ്പമാണ് ഇദ്ദേഹം ടിക്കറ്റ് വാങ്ങിയത്. ഒരു വർഷത്തോളമായി ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പങ്കെടുത്ത് വരികയാണ് ഇവർ. ഓരോ സീരീസ് നറുക്കെടുപ്പിലും ഓരോരുത്തരുടെ പേരിൽ ടിക്കറ്റ് വാങ്ങും. റെസ്റ്റോറന്റുകളുടെയും സൂപ്പർമാർക്കറ്റുകളുടെയും പിആർഒ ആയി പ്രവർത്തിച്ച് വരുന്ന ഇദ്ദേഹത്തിന് മൂന്ന് മക്കളാണ് ഉള്ളത്. വിജയിയായ വിവരം അറിഞ്ഞപ്പോൾ ഷംസുദ്ദീൻ അമ്പരന്ന് പോയി. ഈ സമ്മാനം തങ്ങളെ വളരെയേറെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലെനിയം മില്ലെനയർ പ്രൊമോഷനിൽ 10 ലക്ഷം ഡോളർ സ്വന്തമാക്കുന്ന 216-ാമത് ഇന്ത്യക്കാരനാണ് ഇദ്ദേഹം. എത്യോപ്യക്കാരനായ 48കാരൻ ടെക്ലിറ്റ് ടെസ്ഫായേ ആണ് മറ്റൊരു വിജയി. റാസർഖൈമ ഫ്രീ സോണിൽ വ്യാപാര കമ്പനി നടത്തുകയാണ് ഇദ്ദേഹം. ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 10 ലക്ഷം ഡോളർ നേടുന്ന രണ്ടാമത്തെ എത്യോപ്യക്കാരനാണ് ഇദ്ദേഹം.

ദുബൈ ഡ്യൂട്ടി ഫ്രീയുടെ ഫൈനസ്റ്റ് സർപ്രൈസ് ഡ്രോ വഴി പ്രവാസി ഇന്ത്യക്കാരിയായ സമൈറ ഗ്രോവറിന് ബിഎംഡബ്ല്യൂ കാർ സമ്മാനമായി ലഭിച്ചു. ഒരു ഇന്ത്യക്കാരനടക്കം രണ്ടുപേർക്ക് മോട്ടോർ ബൈക്കുകളും സമ്മാനമായി ലഭിച്ചു.

ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പങ്കെടുക്കാൻ ക്ലിക്ക് ചെയ്യാം https://www.dubaidutyfree.com/millennium-millionaire/category/MM

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF

Comments (0)

Leave a Reply

Your email address will not be published. Required fields are marked *