യുഎഇ: 10 ലക്ഷം ദിർഹം കവർച്ച നടത്തിയ പ്രതികളെ കണ്ടെത്താൻ പോലീസിനെ സഹായിച്ചത് ഷൂ പ്രിന്റ്
യുഎഇയിലെ കമ്പനിയിൽ നിന്ന് ഒരു മില്യൺ ദിർഹംകവർന്ന സംഘത്തെ പിടികൂടി. ക്യാപ്റ്റൻ ഹംദാൻ അഹ്‌ലിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് പ്രതികളെ പിടികൂടിയത്. ജീവനക്കാരെ ബാധികളാക്കിയ ശേഷമാണ് കവർച്ച നടത്തിയത്. കമ്പനി വളപ്പിന്റെ പ്രധാന കവാടത്തിൽ നിന്ന് അകത്ത് കടന്ന പ്രതികൾ ജീവനക്കാരെ ആക്രമിച്ചതിന് ശേഷം കൈവിലങ്ങുകൾ ഉപയോഗിച്ച് ജീവനക്കാരെ ബന്ധിപ്പിക്കുകയായിരുന്നു. സംഘം കുറ്റകൃത്യം നടന്ന സ്ഥലം വിട്ടയുടൻ ജീവനക്കാർ ദുബായ് പോലീസിനെ വിവരമറിയിച്ചതായി ക്യാപ്റ്റൻ ഹംദാൻ ചൂണ്ടിക്കാട്ടി. പ്രതികൾ അകത്തുകടന്ന വാതിൽക്കൽ നിന്നും പ്രതികളുടെ ഷൂ പ്രിന്റുകൾ ശ്രദ്ധയിൽപ്പെടുകയായിരുന്നു. കുറ്റകൃത്യം നടന്ന സ്ഥലത്ത് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കൈവിലങ്ങുകളും അന്വേഷണ സംഘത്തിന് ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)