big ticket log in ഭാഗ്യം കൊണ്ടുവന്ന് ബിഗ് ടിക്കറ്റ്; ഒരു ലക്ഷം ദിർഹം വീതം നേടി മൂന്ന് പ്രവാസി മലയാളികൾ
ബിഗ് ടിക്കറ്റ് ഗ്യാരണ്ടീഡ് വീക്കിലി ഡ്രോയിലൂടെ നാലു പേർക്ക് ആഴ്ച്ചതോറും ഒരു ലക്ഷം ദിർഹം നേടാം. big ticket log in ഈ ആഴ്ച്ചയിലെ ഭാഗ്യശാലികളായവരിൽ മൂന്ന് ആളുകൾ മലയാളികളാണ്. മലയാളിയായ അജയ് 2008 മുതൽ യു.എ.ഇയിൽ താമസിക്കുന്നുണ്ട്. 41 വയസ്സുകാരനായ അദ്ദേഹം രണ്ടു കുട്ടികളുടെ പിതാവുമാണ്. എട്ട് വർഷമായി മൂന്നു സുഹൃത്തുക്കൾക്കൊപ്പം ബിഗ് ടിക്കറ്റ് കളിക്കാറുണ്ടെന്ന് അജയ് പറയുന്നു. ഇ-ഡ്രോ പ്രൈസ് ലഭിക്കുമെന്ന് കരുതിയില്ല. വിജയിച്ചെന്ന കോൾ ലഭിച്ചതിന് ശേഷം ഞാൻ നാട്ടിൽ അച്ഛനെയും അമ്മയെയും ഭാര്യയെയും വിളിച്ചു. അവരെല്ലാം സന്തോഷത്തിലാണ്. കുട്ടികളുടെ ഭാവിക്കായി നിക്ഷേപത്തിനാണ് തുക ഉപയോഗിക്കുക എന്നാണ് അദ്ദേഹം പറയുന്നത്.മലയാളിയായ മുജീബ്, ഷാർജയിൽ ഒരു കഫറ്റീരിയയിൽ വെയിറ്ററായി ജോലിനോക്കുകയാണ്. രണ്ടു വർഷമായി ഏഴ് റൂംമേറ്റുകൾക്ക് ഒപ്പമാണ് മുജീബ് ടിക്കറ്റ് എടുക്കുന്നത്. ഇപ്പോഴും എനിക്കിത് വിശ്വസിക്കാനായിട്ടില്ല. വളരെ സന്തോഷം. മുജീബിൻറെ ഭാര്യ ഗർഭിണിയാണ്, ആശുപത്രിയിലാണ് ഭാര്യ ഇപ്പോൾ ഈ സമയത്ത് തന്നെ സമ്മാനം ലഭിച്ചതിൽ സന്തോഷം. കടബാധ്യത വീട്ടാനാണ് തുക മുജീബ് ഉപയോഗിക്കുക. മൂന്നു മക്കളുടെ പിതാവാണ് മലയാളിയായ ഫിറോസ് കുഞ്ഞുമോൻ. അജ്‍മാനിലാണ് ഡ്രൈവറായി അദ്ദേഹം ജോലിനോക്കുന്നത്. പത്ത് വർഷമായി എല്ലാ മാസവും ഫിറോസ് ബിഗ് ടിക്കറ്റ് വാങ്ങും. 20 സുഹൃത്തുക്കൾക്കൊപ്പമാണ് ടിക്കറ്റ് എടുക്കാറ്. തനിക്ക് ലഭിച്ച പങ്ക് നാട്ടിലേക്ക് അയക്കാനാണ് ഫിറോസ് ആഗ്രഹിക്കുന്നത്. ഒപ്പം ഇനിയും ബിഗ് ടിക്കറ്റ് വാങ്ങും. ഗ്രാൻഡ് പ്രൈസിലാണ് അദ്ദേഹത്തിന് പ്രതീക്ഷ. ഒക്ടോബർ മൂന്നിനാണ് ഗ്രാൻഡ് പ്രൈസ് 15 മില്യൺ ദിർഹം പ്രഖ്യാപിക്കുന്ന നറുക്കെടുപ്പ്. സെപ്റ്റംബർ 30 വരെ ടിക്കറ്റുകൾ വാങ്ങാം. ഓൺലൈനായി www.bigticket.ae വഴിയും ഓഫ്‍ലൈനായി അബുദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ ഇൻ സ്റ്റോർ കൗണ്ടറുകളിൽ നിന്നും ടിക്കറ്റ് എടുക്കാം. രണ്ട് ടിക്കറ്റ് വാങ്ങുന്നവർക്ക് രണ്ടു ടിക്കറ്റുകൾ സൗജന്യമായി നേടാം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)