ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തിൽ എൽഇഡി ബൾബ്; അത്ഭുതകരമായി പുറത്തെടുത്തു; സംഭവം കോട്ടയത്ത്
കോട്ടയം : പിഞ്ചുകുഞ്ഞിന്റെ ശ്വാസകോശത്തിൽ കുടുങ്ങിയ എൽഇഡി ബൾബ് നീക്കം ചെയ്തു. ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തിൽ നിന്നാണ് എൽഇഡി ബൾബ് വിജയകരമായി നീക്കം ചെയ്തത്. നിലയ്ക്കാത്ത ചുമയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് മാതാപിതാക്കൾ കുഞ്ഞുമായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ശ്വാസകോശത്തിന്റെ താഴ്ഭാഗത്തായി എന്തോ വസ്തു വീണ് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.തുടർന്ന് കൊച്ചിയിൽ നടത്തിയ ബ്രോങ്കോസ്കോപി പരിശോധനയിലാണ് വലത്തേ ശ്വാസകോശത്തിനുള്ളിൽ ചുവന്ന നിറത്തിലുള്ള എൽഇഡി ബൾബ് കിടക്കുന്നത് കണ്ടെത്തിയത്. ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ ഇത് നീക്കം ചെയ്യുകയായിരുന്നു. കളിപ്പാട്ടത്തിന്റെയുള്ളിൽ നിന്നും ബളബ് കുഞ്ഞിൻ്റെ ഉള്ളിലെത്തിയതാവാമെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)