യുഎഇയിൽ ഇടത്തേ ലൈനിൽ ഓവർടേക്കിന് അനുവദിച്ചില്ലെങ്കിൽ 400 ദിർഹം പിഴ
അബൂദബി: അബൂദബിയിൽ ഇടത്തേ ലൈനിലൂടെ വരുന്ന വാഹനങ്ങൾക്ക് ഓവർടേക്ക് ചെയ്യാൻ അവസരം കൊടുക്കാത്ത വാഹനങ്ങളുടെ ഡ്രൈവർമാർക്ക് 400 ദിർഹം പിഴചുമത്തുമെന്ന് ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റിൻറെ മുന്നറിയിപ്പ്.പിന്നിലൂടെ വേഗതയിൽ വരുന്ന വാഹനങ്ങൾക്ക് ഓവർടേക്ക് ചെയ്യാനായി മുന്നിലുള്ള വാഹനങ്ങൾ വലത്തേ ലൈനിലേക്ക് മാറണം.പിന്നിൽ വരുന്ന വാഹനങ്ങൾ മുന്നിൽ പോവുന്ന വാഹനങ്ങളോട് അടുക്കുമ്പോൾ ഹോണടിക്കുന്നതും ലൈറ്റ് ഇട്ടുകാണിക്കുന്നതും ആശയക്കുഴപ്പമുണ്ടാക്കുമെന്നും ഇത് അപകടങ്ങൾക്ക് വഴിവെക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.വേഗത കുറച്ചുപോവുന്ന വാഹനങ്ങൾ വലത്തേ ലൈനുകളിലൂടെയാണ് സഞ്ചരിക്കേണ്ടത്.പിന്നിലൂടെ വരുന്ന വാഹനങ്ങൾക്ക് കയറിപ്പോവുന്നതിന് മുൻഗണന നൽകാത്ത ഡ്രൈവർമാർക്ക് പിഴചുമത്തുമെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി.ഇതരവാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കാത്ത നിയമലംഘനമാണ് കൂടുതലായും വാഹനാപകടങ്ങൾക്ക് കാരണമാവുന്നതെന്ന് ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടി.ഇത്തരം സാഹചര്യങ്ങളിൽ അപകടമുണ്ടാക്കുന്ന വാഹനം പിടിച്ചെടുക്കും.ഡ്രൈവർക്ക് 400 ദിർഹം പിഴയും ലൈസൻസിൽ നാല് ബ്ലാക്ക് പോയൻറ് ചുമത്തുകയും ചെയ്യും.5000 ദിർഹം പിഴ കെട്ടിയാലേ വാഹനം വിട്ടുനൽകൂ.മൂന്നു മാസത്തിനുള്ളിൽ പണം കെട്ടിയില്ലെങ്കിൽ വാഹനം ലേലം ചെയ്യും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)