ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ തീയതി പ്രഖ്യാപിച്ചു; ഇനി അടിച്ചുപൊളിയുടെയും ആഘോഷത്തിന്റെയും ദിവസങ്ങൾ
ദുബായ്∙ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ (ഡിഎസ്എഫ്) 29-ാം വാർഷിക പതിപ്പിന്റെ തീയതി പ്രഖ്യാപിച്ചു.ഡിസംബർ 8 മുതൽ 2004 ജനുവരി 14 വരെ നീളുന്ന 38 ദിവസത്തെ പരിപാടി ആണ് നടക്കുക.സംഘാടകരായ ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റ് ആണ് തിയതി അറിയിച്ചത്. ഡിസംബർ 15-ന് കൊക്കകോള അരീനയിൽ അറബ് സംഗീതജ്ഞരായ അഹ്ലം അൽഷംസിയും അസ്സലാ നസ്രിയും വേദിയിലെത്തും. ഡിസംബർ 8 മുതൽ 10 വരെ ദുബായ് ഡിസൈൻ ഡിസ്ട്രിക്റ്റിൽ നടക്കുന്ന ഉദ്ഘാടന ആഘോഷങ്ങളിൽ സോൾ ഡിഎക്സ്ബി പങ്കെടുക്കും. രാജ്യാന്തര, പ്രാദേശിക സംഗീതജ്ഞരുടെയും മറ്റും തത്സമയ സംഗീത പ്രകടനങ്ങൾ, ബാസ്ക്കറ്റ്ബോൾ മത്സരങ്ങൾ, സംഭാഷണങ്ങൾ, എക്സ്ക്ലൂസീവ് ഷോപ്പിങ്, വിവിധ കലാ പരിപാടികൾ എന്നിവ അരങ്ങേറും. എല്ലാ ദിവസവും മറ്റെവിടെയുമില്ലാത്ത അസാധാരണമായ വിനോദവും സാഹസികതയും അനുഭവിക്കാനാകുമെന്ന് അധികൃതർ വ്യക്തമാക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)