യുഎഇ; ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ മരണവിവരങ്ങളും ഫോട്ടോകളും പങ്കുവയ്ക്കുന്നതിൽ വിലക്ക്
യുഎഇയിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങളോ ഫോട്ടോകളോ പ്രസിദ്ധീകരിക്കുന്നത് ദുബായിലെ അറ്റോർണി ജനറൽ നിരോധിച്ചു. മരിച്ചയാളുടെ കുടുംബത്തോടുള്ള ബഹുമാനം മുൻനിർത്തിയാണ് തീരുമാനം. സംഭവത്തെ കുറിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ തെറ്റായ വിവരങ്ങൾ പ്രചരിച്ചതിനെ തുടർന്നാണ് എസ്സാം ഇസ അൽ ഹുമൈദാൻ തീരുമാനമെടുത്തത്. പ്രിന്റ്, ഓഡിയോ, വിഷ്വൽ, സോഷ്യൽ മീഡിയ എന്നിവയെല്ലാം നിരോധനത്തിൽ ഉൾപ്പെടുന്നു. സംഭവത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും ഈ തീരുമാനം വിലക്കുന്നു. തന്ത്രപ്രധാനമായ കാര്യങ്ങളെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ എങ്ങനെയാണ് സമൂഹത്തിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നതെന്ന് അറ്റോർണി ജനറൽ എടുത്തുകാണിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)