ഇതാ ഒരു സന്തോഷവാർത്ത; യു.എ.ഇയിൽ റൂപേ കാർഡുകൾ പ്രാബല്യത്തിൽ; പുതിയ ഇടപാടുകൾക്ക് ഇന്ത്യയും യു.എ.ഇയും കരാറിലെത്തി
ദുബൈ: യു.എ.ഇയിൽ റൂപേ കാർഡുകൾ പ്രാബല്യത്തിൽ. ഇത് സംബന്ധിച്ച പുതിയ ഇടപാടുകൾക്ക് ഇന്ത്യയും യു.എ.ഇയും കരാറിലെത്തി. നാഷനൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയും യു.എ.ഇ അധികൃതരുമായാണ് റൂപേ കാർഡുകൾ സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചത്.കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, അബൂദബി നിക്ഷേപ അതോറിറ്റി എം.ഡി ശൈഖ് ഹാമിദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. റൂപേക്ക് തുല്യമായ കാർഡ് യു.എ.ഇ വികസിപ്പിക്കുന്നതോടെ അതിന് ഇന്ത്യയിലും അനുമതി ലഭിക്കും.
തിരഞ്ഞെടുത്ത സ്ഥാപനങ്ങളിൽനിന്ന് ഉൽപന്നങ്ങൾ വാങ്ങുമ്പോൾ മികച്ച നിരക്കിളവ് ഉൾപ്പെടെ നിരവധി വാഗ്ദാനങ്ങളാണ് നാഷനൽ പേമെൻറ് കോർപറേഷൻ ഓഫ് ഇന്ത്യ അധികൃതർ നൽകുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)