യുഎഇ; വലിയ വാഹനങ്ങൾക്ക് നിയന്ത്രണം
അബൂദബിയിൽ രാവിലെ 6.30 മുതൽ ഒമ്പത് മണിവരെ വലിയ വാഹനങ്ങൾ പ്രവേശിക്കുന്നതിന് നിയന്ത്രണം. തിരക്കേറിയ സമയങ്ങളിൽ ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് പ്രവേശന വിലക്കെന്ന് അധികൃതർ അറിയിച്ചു. 50 യാത്രക്കാരോ അതിലധികമോ ഉള്ള തൊഴിലാളികളുമായി പോവുന്ന ബസുകള്‍ക്കാണ് രാവിലെ തിരക്കേറിയ സമയങ്ങളില്‍ പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയത്. നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്ക് പിഴ ചുമത്തും. നിയമലംഘനം നടത്തുന്ന ബസുകളെ നിരീക്ഷിക്കുന്നതിനും തിരിച്ചറിയുന്നതിനും സ്മാര്‍ട്ട് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു. ശൈഖ് സായിദ് ബ്രിഡ്ജ്, ശൈഖ് ഖലീഫ ബ്രിഡ്ജ്, മുസ്സഫ ബ്രിഡ്ജ്, അല്‍ മഖ്ത ബ്രിഡ്ജ് തുടങ്ങി അബൂദബിയിലേക്കുള്ള പ്രധാന പ്രവേശന പോയന്റുകളിലെല്ലാം നിയന്ത്രണം ബാധകമാണ്.രാവിലെ തിരക്കേറിയ സമയങ്ങളില്‍ വലിയ വാഹനങ്ങള്‍ മൂലമുണ്ടാവുന്ന അപകടങ്ങളും ഗതാഗതക്കുരുക്കും ഒഴിവാക്കുകയാണ് നിയന്ത്രണത്തിലൂടെ ലക്ഷ്യമിടുന്നത്.നിയമം പാലിക്കണമെന്ന് വലിയ വാഹനങ്ങളുടെ ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും അധികൃതര്‍ നിര്‍ദേശം നല്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)