ഗൾഫിൽ ജോലിക്കിടെ പ്രവാസിയുടെ ദേഹത്ത് ക്രെയ്ൻ തകർന്നുവീണു
സൗദി അറേബ്യയിൽ ജോലിക്കിടെ പ്രവാസിയുടെ ദേഹത്തേക്ക് ക്രെയിന്‍ തകര്‍ന്നു വീണു ഗുരുതര പരിക്ക്. ഒരു കാര്‍ വാഷിങ് വര്‍ക്ക്ഷോപ്പില്‍ ജോലി ചെയ്യുന്നതിനിടെയാണ് പ്രവാസിക്ക് അപകടത്തില്‍ പരിക്കേറ്റത്. വടക്കന്‍ സൗദി അറേബ്യയിലെ അല്‍ ജൗഫിലെ വര്‍ക്ക്ഷോപ്പില്‍ ജോലി ചെയ്യുന്നതിനിടെ ക്രെയിന്‍ പ്രവാസിയുടെ ദേഹത്തേക്ക് വീഴുന്നതും ഇതോടെ ഇദ്ദേഹം ബോധരഹിതനായി നിലത്തു കിടക്കുന്നതുമടക്കമുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ പ്രചരിച്ചിരുന്നു. 25കാരനായ പാകിസ്ഥാന് സ്വദേശിക്കാണ് ഗുരുതര പരിക്കേറ്റത്. നട്ടെല്ലിനുള്‍പ്പെടെ പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വര്‍ക്ക്ഷോപ്പിലെ നിലം വൃത്തിയാക്കുന്നതിനിടെ കാറുകള്‍ ഉയര്‍ത്തി മാറ്റാന്‍ ഉപയോഗിക്കുന്ന ഓട്ടോമാറ്റിക് ക്രെയിന്‍ പ്രവാസിയുടെ ദേഹത്തേക്ക് വീഴുന്നതായാണ് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. സംഭവം ഉണ്ടായ ഉടന്‍ തന്നെ സഹപ്രവര്‍ത്തകര്‍ ഓടിയെത്തുന്നതും വീഡിയോയില്‍ കാണാം. പ്രവാസി തൊഴിലാളിയെ ദൗമാത് അല്‍ ജന്‍ഡലില്‍ ഉള്ള ആശുപത്രിയിലെത്തിച്ചു. ഇദ്ദേഹത്തെ പിന്നീട് വിദഗ്ധ ചികിത്സക്കായി റിയാദിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹം ചികിത്സയില്‍ തുടരുകയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇതുസംബന്ധിച്ച് അധികൃതരുടെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായിട്ടില്ല. സാങ്കേതിക തകരാര്‍ മൂലമാണോ ക്രെയിന്‍ വീണതെന്നത് വ്യക്തമല്ല. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)