യുഎഇയിൽ ചരക്കുനീക്കത്തിന് ഡ്രോണുകൾ: മൂന്നാഴ്ചത്തെ പരീക്ഷണത്തിന് തുടക്കം
ദുബൈ: മരുന്ന് മാത്രമല്ല, ഉപഭോഗ വസ്തുക്കളും ഇനി ഡ്രോണുകൾ വീട്ടുമുറ്റത്ത് ഡെലിവറി ചെയ്യും. അതിനായുള്ള പരീക്ഷണത്തിന് തുടക്കമിട്ടിരിക്കുകയാണ് ദുബൈ. യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോജിസ്റ്റിക് സേവന ദാതാക്കളായ ജീബ്ലി എൽ.എൽ.സിയും ഇന്ത്യയിലെ ഹരിയാനയിൽ നിന്നുള്ള ഡ്രോൺ നിർമാതാക്കളായ സ്കൈ എയർ മൊബിലിറ്റി ലിമിറ്റഡും ചേർന്നാണ് മൂന്നാഴ്ച നീളുന്ന പരീക്ഷണത്തിന് ദുബൈ സിലിക്കൺ ഒയാസിസിൽ തുടക്കമിട്ടത്. ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷൻ, ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി, ദുബൈ സിലിക്കൺ ഒയാസിസ് അധികൃതർ എന്നിവരുടെ സഹകരണത്തോടെ നടത്തിയ പരീക്ഷണത്തിൻറെ ആദ്യഘട്ടം വിജയകരമായിരുന്നു.
Comments (0)