ഈ രാജ്യത്തേക്ക് തൊഴിൽ അന്വേഷിക്കുന്നവര്‍ക്ക് മികച്ച അവസരം; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് ഇന്ന് മുതൽ, വിശദമായി അറിയാം
തിരുവനന്തപുരം: യു.കെ (യുനൈറ്റഡ് കിംങ്ഡം) യിലെ വിവിധ എന്‍.എച്ച്.എസ് ട്രസ്റ്റുകളിലേക്ക് നഴ്സുമാര്‍ക്ക് അവസരങ്ങളൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് ഡ്രൈവിന്റെ ഭാഗമായുളള അഭിമുഖങ്ങള്‍ക്ക് നാളെ കൊച്ചിയില്‍ തുടക്കമാകും. ഒക്ടോബര്‍ 10, 11, 13, 14, 20, 21 തീയതികളിലായി ഹോട്ടല്‍ ലേ-മെറിഡിയനിലാണ് കൊച്ചിയിലെ റിക്രൂട്ട്മെന്റ് നടക്കുന്നത്. ഒക്ടോബര്‍ 17, 18 ന് കര്‍ണ്ണാടകയിലെ മംഗളൂരുവിലും (ഹോട്ടല്‍ താജ് വിവാന്ത) റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നുണ്ട്.നഴ്സിങ്ങിൽ ബിരുദമോ ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യതയും, ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം തെളിയിക്കുന്ന ഐ.ഇ.എൽ.ടി.എസ്/ ഒ.ഇ.ടി യു.കെ സ്കോറും ഉളളവർക്ക് അപേക്ഷിക്കാം. നിലവില്‍ ഐ.ഇ.എൽ.ടി.എസ്/ ഒ.ഇ.ടി യോഗ്യത ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം. ജനറൽ മെഡിക്കൽ & സർജിക്കൽ/ എമർജൻസി നഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് പ്രസ്തുത ഡിപ്പാര്‍ട്ടുമെന്റില്‍ കഴിഞ്ഞ 3 വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം. തീയറ്റർ നഴ്സ് തസ്തികയിലേക്ക് കഴിഞ്ഞ 2 വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവും മെന്റൽ ഹെൽത്ത് നഴ്സ് തസ്തികയിലേക്ക് സൈക്യാട്രി വാർഡിൽ കുറഞ്ഞത് 6 മാസത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറിൽ 18004253939 ഇന്ത്യയിൽ നിന്നും +91 8802012345 വിദേശത്തു നിന്നും ബന്ധപ്പെടാം. http://www.norkaroots.org, http://www.nifl.norkaroots.org എന്നീ വെബ് സൈറ്റുകളിലും വിവരങ്ങൾ ലഭ്യമാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)