Posted By editor1 Posted On

അബുദാബിയിൽ ഇനി ഫോണിൽ വിളിച്ചാൽ ചികിത്സ വീട്ടുപടിക്കൽ: ആരോഗ്യ മന്ത്രാലയം

അബുദാബി : അബുദാബിയിൽ ഇനി ഫോണിൽ വിളിച്ച് ബുക്ക് ചെയ്താൽ മൊബൈൽ ക്ലിനിക്ക് സംവിധാനം വീട്ടിലെത്തും. പുതിയ പദ്ധതിയുമായി ആരോഗ്യ മന്ത്രാലയം. ചികിത്സാ സൗകര്യങ്ങൾ മുതൽ ലാബ് സംവിധാനങ്ങൾ വരെ ഈ സഞ്ചരിക്കുന്ന ക്ലിനിക്കിലുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. മുപ്പതോളം ഇൻഷുറൻസ് കമ്പനികളുടെ കാർഡുകൾ ക്ലിനിക്കിൽ സ്വീകരിക്കും. ഇൻഷുറൻസ് പരിരക്ഷയില്ലാത്തവർക്ക് കുറഞ്ഞ ചെലവിൽ ചികിത്സ നൽകുമെന്നും അധികൃതർ അറിയിച്ചു. അബൂദബിയിലെ ആരോഗ്യവിഭാഗമായ സേഹയുടെ ആംബുലേറ്ററി ഹെൽത്ത് കെയർ സർവീസാണ് മൊബൈൽ ക്ലിനിക്കുകൾക്ക് തുടക്കമിട്ടത്. പല കാരണങ്ങളാൽ ആശുപത്രിയിലെത്താൻ കഴിയാത്തവരേയും സ്വകാര്യതമാനിച്ച് ചികിത്സ തേടാൻ മടിക്കുന്നവരെയും ലക്ഷ്യമിട്ടാണ് മൊബൈൽ ക്ലിനിക്ക് എന്ന സംവിധാനമെന്ന് ആംബുലേറ്ററി ഹെൽത്ത് കെയർ സി.ഇ.ഒ ഡോ. നൂറ അൽ ഗൈതി പറഞ്ഞു.രോഗചികിത്സ, പ്രതിരോധ ചികിൽസ, കൺസൾട്ടേഷൻ, ലാബ് തുടങ്ങിയവയെല്ലാം മൊബൈൽ ക്ലിനിക്കിൽ സംവിധാനിച്ചിട്ടുണ്ട്. ഇസിജി, അൾട്രാസൗണ്ട്, ഹൃദ്രോഗ പരിശോധന, കേൾവി പരിശോധന, ഫിസിയോതെറാപ്പി, വാക്സിനേഷൻ തുടങ്ങിയ സേവനങ്ങൾ മൊബൈൽ ക്ലിനിക്ക് നൽകും. രാവിലെ എട്ടുമുതൽ രാത്രി 10 വരെ മൊബൈൽ ക്ലിനിക് പ്രവർത്തിക്കും.
027113737 എന്ന നമ്പരിൽ വിളിച്ച് മൊബൈൽ ക്ലിനിക്കിന്റെ സേവനം ബുക്ക് ചെയ്യാവുന്നതാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *