Posted By user Posted On

വടക്കൻ ഗസ്സയിൽ നിന്ന് ഒഴിഞ്ഞു പോവുന്നതിനിടെ 70 പേർ കൊല്ലപ്പെട്ടു; ഭൂരിഭാഗവും സ്ത്രീകളും,കുട്ടികളും

ഇസ്രയേലിന്റെ അന്ത്യശാസനത്തെ തുടർന്ന് വടക്കൻ ഗസ്സയിൽ നിന്ന് ഒഴിഞ്ഞു പോവുന്നതിനിടെ 70 പേർ കൊല്ലപ്പെട്ടതായി ഹമാസ്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും,കുട്ടികളുമാണ്. കാറുകളിൽ പ്രദേശത്ത് നിന്ന് പലായനം ചെയ്യുന്നവർക്ക് നേരെയാണ് വ്യോമാക്രമണമുണ്ടായത്. അതേസമയം, ആളുകൾ ഒഴിഞ്ഞ് ​പോകണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന ആവശ്യം ഇസ്രായേൽ തള്ളി. ഗസ്സയെ ലക്ഷ്യമിട്ട് കടലിൽ നിന്നുള്ള ആക്രമണം ഇസ്രായേൽ കടുപ്പിക്കുകയാണ്. വ​ട​ക്ക​ൻ ഗ​സ്സ​യി​ലെ 11 ല​ക്ഷം ജ​ന​ങ്ങ​ളോ​ട് 24 മ​ണി​ക്കൂ​റി​ന​കം ഒ​ഴി​ഞ്ഞു​പോ​ക​ണ​​മെ​ന്ന് ഇസ്രായേൽ അന്ത്യശാസനം നൽകിയിരുന്നു. മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് വ​ട​ക്ക​ൻ ഗ​സ്സ​യി​ൽ​നി​ന്ന് ആ​യി​ര​ങ്ങ​ൾ വാ​ഹ​ന​ങ്ങ​ളി​ലും ന​ട​ന്നും തെ​ക്ക​ൻ മേ​ഖ​ല​യി​ലേ​ക്ക് നീ​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ടുകളുണ്ടായിരുന്നു. ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ വാ​ഹ​ന​ങ്ങ​ളി​ൽ ആ​ളു​ക​ൾ നീ​ങ്ങു​ക​യാ​ണെ​ന്നും വ​ഴി​യി​ൽ ബോം​ബി​ങ് ന​ട​ക്കു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. വടക്കൻ ഗസ്സയിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞ് പോകണമെന്ന ഉത്തരവ് ഇസ്രായേൽ പിൻവലിക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടിരുന്നു. സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളും അവരുടെ മേൽ സ്വാധീനമുള്ളവരും പുതിയ സംഘർഷമുണ്ടാകുന്നത് തടയുകയും വെസ്റ്റ് ബാങ്കിലേക്കും മറ്റ് വിശാലമായ പ്രദേശങ്ങളിലേക്കും സംഘർഷം വ്യാപിക്കുന്നത് ഒഴിവാക്കാൻ ഇടപെടേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF

https://www.pravasiinfo.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *