യുഎഇയിൽ മൂന്നു ദിവസം നീളുന്ന സംഗീത ഫെസ്റ്റിവൽ ഡിസംബറിൽ; അറിയാം വിശദമായി
ഏർത്ത് സോൾ ഫെസ്റ്റിവൽ 2023 എന്ന പേരിൽ ഡിസംബർ എട്ട് മുതൽ പത്ത് വരെ ദുബായ് മീഡിയ സിറ്റി ആംഫിതീയേറ്ററിൽ നടക്കുന്ന സംഗീത പരിപാടിയിൽ 20 അന്താരാഷ്ട്ര, പ്രാദേശിക സംഗീതജ്ഞർ പങ്കെടുക്കും. സുസ്ഥിരതാ വർഷമായി 2023 യു.എ.ഇ ആചരിക്കുകയാണ്. ഇതിൻറെ ഭാഗമായാണ് സംഗീതം, കല, ക്രിയേറ്റിവിറ്റി, വിനോദം എന്നിവ ഒന്നിക്കുന്ന സംഗീത പരിപാടി. സമുദ്ര സംരക്ഷണത്തിനും പ്ലാസ്റ്റിക് മലിനീകരണത്തിനും എതിരായ സന്ദേശവും ഇത് നൽകും.ഇംഗ്ലീഷ് പോപ് താരം ആൻ മരി, മൊറോക്കൻ ഗായകൻ റെഡ് വൺ, തുർക്കിയിൽ നിന്നുള്ള മുസ്തഫ സെസെലി, എമിറാത്തി ആർട്ടിസ്റ്റ് അർഖാം, ഫിലിപ്പിനോ ആൾട്ടർനേറ്റീവ് താരങ്ങൾ ഡിസംബർ അവന്യൂ, ഇന്ത്യൻ ഹാർഡ് റോക്ക് സൂപ്പർഗ്രൂപ്പ് ഗിരിഷ് ആൻഡ് ദി ക്രോണിക്കിൾസ്, ബെന്നി ദയാൽ, ഫങ്ക്നേഷൻ, നൗമാൻ ബെലേച്ചി, പഞ്ചാബി ആർട്ടിസ്റ്റ് റിയാർ സാബ്, കോക് സ്റ്റുഡിയോ ആർട്ടിസ്റ്റുകളായ ഷെയ് ഗിൽ, യങ് സ്റ്റണ്ണേഴ്സ് എന്നിവർ പങ്കെടുക്കും.സംഗീത പരിപാടിയുടെ സ്റ്റേജ്, ഇൻസ്റ്റലേഷനുകൾ എല്ലാം പരിസ്ഥിതി സൗഹൃദമായാണ് നിർമ്മിച്ചിട്ടുള്ളത്. സംഗീത പരിപാടികൾക്ക് പുറമെ വർക്ക് ഷോപ്പുകൾ, പാനൽ ഡിസ്കഷനുകൾ എന്നിവയും നടക്കും. യൂണിവേഴ്സിറ്റി ആർട്ട് കോൺടെസ്റ്റാണ് മറ്റൊരു ആകർഷണം. ദുബായിലെ സർവകലാശാലകളും ഡിസൻ സ്കൂളുകളും ഓഷ്യൻസ് ഓഫ് ചേഞ്ച് എന്ന വിഷയത്തിൽ കലാസൃഷ്ടികൾ അവതരിപ്പിക്കും. ഫെസ്റ്റിവൽ മാർക്കറ്റിൽ ഫുഡ് ട്രക്കുകൾക്ക് പ്രത്യേകം സോൺ ഉണ്ട്. സസ്റ്റൈനബിൾ മെർച്ചണ്ടൈസുകൾ വാങ്ങാനും അവസരമുണ്ട്. ഫെസ്റ്റിവൽ ഗേറ്റുകൾ ദിവസവും രാവിലെ 11.30 മുതൽ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാം – www.earthsoulfestival.com
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)