പറക്കുന്നതിനിടെ വിമാനത്തിന്റെ വാതിൽ തുറന്നു; പരിഭ്രാന്തി; അടിയന്തരമായി നിലത്തിറക്കി
പറക്കലിനിടെ വാതിൽ തുറന്നു പോയ വിമാനത്തിത്തിന് അടിയന്തരമായി നിലത്തിറക്കി. ചെറിയ യാന്ത്ര തകരാറ് കാരണമാണ് അടിയന്തര ലാൻഡിങ് നടത്തിയതെന്നാണ് വിമാനക്കമ്പനി ഔദ്യോഗികമായി ഇതിന്റെ കാരണമെന്ന് വ്യക്തമാക്കിയതെങ്കിലും, യാത്രക്കാർ പറയുന്നത് പറന്നുയർന്ന ഉടൻ വിമാനത്തിന്റെ വാതിലുകൾ തുറന്നുപോയി എന്നാണ്. ഒക്ടോബർ 17 ന് രാത്രിയാണ് ഈ സംഭവം ഉണ്ടായത്. നോർത്ത് അയർലെൻഡിലെ ബെൽഫാസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന റയഎയറിന്റെ ആർ കെ 178 വിമാനമാണ് ഇത്തരമൊരു അപകട സാഹചര്യത്തിൽ അടിയന്തിരമായി തിരിച്ചിറക്കേണ്ടി വന്നത്. ഇത്തരമൊരു സാഹചര്യം എങ്ങനെ ഉണ്ടായി എന്നത് വ്യക്തമല്ല. പക്ഷേ ഡോറിന് എന്തെങ്കിലും തകറുണ്ടൊയാൽ ഇങ്ങനെ സംഭവിക്കാം. വിമാനം പറന്നുയർന്ന ഉടൻ തന്നെ എന്തോ പ്രശ്നമുണ്ടെന്ന തോന്നൽ ഉണ്ടായതായി ചില യാത്രക്കാർ മാധ്യമങ്ങളോട് പ്രതികരിച്ചു. വിമാനത്തിന്റെ പൈലറ്റ് ഒരു വാതിൽ തുടർച്ചയായി പരിശോധിക്കുന്നുണ്ടായിരുന്നു. ജീവനക്കാർ ഞെട്ടലോടെ, കരഞ്ഞുപോയേക്കും എന്ന ഭാവത്തിലായിരുന്നു തികച്ചും ഭീതിജനകമായിരുന്നു അന്തരീക്ഷമായിരുന്നുവെന്നും യാത്രക്കാർ പ്രതികരിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)