യുഎഇയിൽ അപകടനിരക്കിൽ ഗണ്യമായ കുറവ്
യുഎഇയിൽ പ്രതികൂല കാലാവസ്ഥയിലും അപകടസാഹചര്യങ്ങളിലും ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്ന റോഡ് അലേർട്ട് സംവിധാനത്തിലൂടെ അനേകം ജീവനുകൾ രക്ഷിക്കാൻ കഴിഞ്ഞതായി അബൂദബി പൊലീസ്. ദുബൈ ജൈടെക്സ് ഗ്ലോബലിൽ ആണ് അബൂദബി പൊലീസ് വെളിപ്പെടുത്തൽ. എട്ടുമാസം മുമ്പാണ് പ്രധാന ഹൈവേകളിൽ റോഡ് അലർട്ട് സംവിധാനം സ്ഥാപിച്ചത്. ഇതിനു ശേഷം ഗുരുതര അപകടങ്ങൾ റിപോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ദുബൈ-അബൂദബി ഹൈവേയിൽ ഓരോ 100 മീറ്റർ ഇടവേളകളിലുമായി നാലു നിറങ്ങളിലാണ് ഈ മുന്നറിയിപ്പ് സംവിധാനം. ചുവപ്പ്, നീല നിറങ്ങൾ തെളിഞ്ഞാൽ അപകട സൂചനയാണ്. മഞ്ഞ ലൈറ്റ് മൂടൽ മഞ്ഞ്, പൊടിക്കാറ്റ്, മഴ മുതലായ പ്രതികൂല കാലാവസ്ഥയെക്കുറിച്ചുള്ള മുന്നറിയിപ്പാണ്. ഈ മുന്നറിയിപ്പ് കണ്ടാൽ വാഹനം വേഗത കുറക്കണമെന്നാണ് നിയമം. നാലാമത്തെ നിറം ഭാവിയിൽ ഉപയോഗിക്കാനുള്ളതാണെന്ന് അബൂദബി പൊലീസ് ഉദ്യോഗസ്ഥനായ അഹമ്മദ് ബിൻ ഹാദി പറഞ്ഞു. മഞ്ഞലൈറ്റ് മിന്നിയാൽ വേഗത 140 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററായി കുറയ്ക്കണം. 80 കിലോമീറ്ററിനു മുകളിൽ സഞ്ചരിച്ചാൽ അമിത വേഗതയ്ക്കുള്ള പിഴ ചുമത്തും. 2018ൽ അബൂദബി പൊലീസ് ആരംഭിച്ച റോഡ് സുരക്ഷാ നടപടികളുടെ ഭാഗമായാണ് ഈ സ്മാർട്ട് അലേർട്ട് സംവിധാനം സ്ഥാപിച്ചതെന്ന് മറ്റൊരുദ്യോഗസ്ഥനായ മുഹമ്മദ് അൽ ഹൊസനി പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)