ഗള്‍ഫില്‍ ഇസ്രായേലിനെ പിന്തുണച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടു; ഇന്ത്യൻ നഴ്സിന് എതിരെ കേസ്
കുവൈത്ത് സിറ്റി : ഗസയിലെ ആശുപത്രിൽ നടന്ന ബോംബാക്രമണത്തെയും പലസ്തീൻ കുട്ടികളെ കൊന്ന നടപടിയെയും പിന്തുണച്ച് കുവൈത്തിൽ സമൂഹമാധ്യമത്തിലൂടെ പോസ്റ്റിട്ട ഇന്ത്യൻ നഴ്സിനു എതിരെ കേസ്. മുബാറക് അൽ കബീർ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഒരു ഇന്ത്യൻ നഴ്‌സിനെതിരെയാണ് പബ്ലിക് പ്രോസിക്യൂഷന് മുമ്പാകെ ഇന്ന് പരാതി ഫയൽ ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രമാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇത്തരത്തിലുള്ള ആദ്യ പരാതിയാണ് ഇത്. ഗസയിലെ ആശുപത്രിൽ നടന്ന ബോംബാക്രമണത്തെയും പലസ്തീൻ കുട്ടികളെ കൊന്ന നടപടിയെയും പിന്തുണച്ചാണ് സോഷ്യൽ മീഡിയയിലെ തന്റെ അകൗണ്ട് വഴി നഴ്സ് പോസ്റ്റ് ചെയ്തത് വ്യത്തങ്ങള്‍ പറയുന്നു. ഇത് ഇസ്രായീലിനോട് കുവൈത്ത് സ്വീകരിക്കുന്ന പൊതു നിലപാടുകൾക്ക് വിരുദ്ധവും കുവൈത്ത് ഭരണകൂടത്തോടുള്ള വെല്ലു വിളിയുമാണെന്നും പരാതിയിൽ സൂചിപ്പിച്ചു. എന്നാൽ നഴ്‌സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മന്ത്രാലയം പുറത്തു വിട്ടിട്ടില്ല.
👆👆
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)