യുഎഇയുടെ പല ഭാഗങ്ങളിലും കനത്ത മഴ; ചുഴലിക്കാറ്റ് ഉണ്ടാകാൻ സാധ്യത, ജാഗ്രതാ നിര്‍ദേശം
ദുബായ്: യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് കനത്ത മഴ പെയ്തതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി റിപ്പോർട്ട് ചെയ്തു. അറബിക്കടലിൽ രൂപം കൊണ്ട ഉഷ്ണമേഖലാ കൊടുങ്കാറ്റായ തേജ് ചുഴലിക്കാറ്റിന്റെ പ്രത്യാഘാതങ്ങൾ യുഎഇയിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി നേരത്തെ പറഞ്ഞിരുന്നു
റാസൽഖൈമയടക്കമുള്ള ഭാഗങ്ങളിലാണ് കനത്ത മഴ റിപ്പോർട്ട് ചെയ്തത്. അസ്ഥിരമായ കാലാവസ്ഥയിൽ വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് എൻസിഎം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
അത്യാവശ്യമല്ലാത്ത ഡ്രൈവിംഗ് ഒഴിവാക്കുക. വാഹനമോടിക്കുകയാണെങ്കിൽ, റോഡിലുള്ള എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ ജാഗ്രത പാലിക്കണമെന്നും ദൃശ്യപരത കുറയുമ്പോൾ ലോ-ബീം ലൈറ്റുകൾ ഓണാക്കണമെന്നും ഔദ്യോഗിക ചാനലുകളിൽ നിന്നുള്ള കാലാവസ്ഥാ പ്രവചനങ്ങൾ ഫോളോ ചെയ്യണമെന്നും അധികാരികൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ തയ്യാറാകണമെന്നും കിംവദന്തികൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം വിവരങ്ങൾ നേടാനും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി നിവാസികളോട് ആവശ്യപ്പെട്ടു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)