‘തേജ്’ ചുഴലിക്കാറ്റ്: മുന്നറിയിപ്പുമായി യുഎഇ മന്ത്രാലയം
ദുബൈ: അറബിക്കടലിൽ രൂപംകൊണ്ട തേജ് ചുഴലിക്കാറ്റ് യു.എ.ഇയെ നേരിട്ട് ബാധിക്കില്ലെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) അറിയിച്ചു. കാറ്റിനെ തുടർന്ന് രാജ്യത്തെ വടക്കു, കിഴക്കൻ മേഖലകളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. നിലവിൽ കാറ്റഗറി രണ്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള ചുഴലിക്കാറ്റ് 165 മുതൽ 175 കിലോമീറ്റർ വേഗത്തിലാണ് ആഞ്ഞുവീശുന്നത്. തേജ് അടുത്ത 24 മണിക്കൂറിനുള്ളിൽ കാറ്റഗറി മൂന്നു ചുഴലിക്കാറ്റായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടെ കാറ്റിൻറെ വേഗം 190 കി.മീറ്ററായി വർധിക്കും. അതേസമയം, സാഹചര്യങ്ങൾ കൃത്യമായി നിരീക്ഷിച്ചുവരുകയാണെന്നും അനാവശ്യ കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും ജനങ്ങളോട് എൻ.സി.എം അഭ്യർഥിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)