വായുവിൽനിന്ന് കുടിവെള്ളം ഉണ്ടാക്കാൻ കഴിയുമോ; ഈ സാങ്കേതിക വിദ്യ ഇനി യുഎഇയിലും
ദുബൈ: യു.എ.ഇ നിവാസികൾക്ക് വൈകാതെ വായുവിൽനിന്ന് ഉൽപാദിപ്പിക്കുന്ന ശുദ്ധജലവും കുടിക്കാം. ദുബൈ ആസ്ഥാനമായുള്ള ‘മാ ഹവ’ എന്ന കമ്പനിയാണ് വായുവിൽനിന്ന് കുടിവെള്ളം ഉൽപാദിപ്പിക്കുന്ന ഡിസ്പെൻസറുകൾ നിർമിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം സമാപിച്ച സാങ്കേതികവിദ്യ പ്രദർശനമായ ജൈടെക്സിലാണ് ഡിസ്പെൻസറുകൾ അവതരിപ്പിച്ചത്. വൻകിട കോർപറേറ്റ് കമ്പനികൾക്കും രാജകുടുംബാംഗങ്ങൾക്കും മാത്രമായി കുടിവെള്ളം പരിമിതമായ അളവിൽ നിലവിൽ ലഭ്യമാണ്. വൈകാതെ മുഴുവൻ നിവാസികൾക്കും ലഭിക്കത്തക്ക രീതിയിൽ ചെറുകിട വിപണികളിലും വായുവിൽനിന്നുള്ള കുടിവെള്ളം എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി. 330 മില്ലി ലിറ്ററിന് മൂന്നു ദിർഹവും 700 മില്ലി ലിറ്റർ വെള്ളത്തിന് ആറു ദിർഹവുമാണ് വില.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)