പ്രവാസി കുടുംബങ്ങളുടെ വരവ്; യുഎഇയിൽ ഫ്ലാറ്റുകൾക്കും, വില്ലകൾക്കും വാടക വർദ്ധിക്കുന്നു
അബുദാബിയിൽ ഫാമിലി ഫ്ലാറ്റുകൾക്കും വില്ലകൾക്കും ഡിമാൻഡ് കൂടുന്നു. ഇതോടെ വാടകയിലും വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. പ്രവാസി കുടുംബങ്ങളുടെ വരവ് കൂടിയതോടെയാണ് ഇത്തരത്തിൽ മാറ്റം വന്നിരിക്കുന്നത്. ശരാശരി 5% വരെയാണ് വില വർധിച്ചത്. നഗരത്തിൽ കുടുംബമായി താമസിക്കുന്ന ചില പ്രദേശങ്ങളിൽ വാർഷിക വാടകയിൽ 2000 മുതൽ 5000 ദിർഹം വരെയാണ് കൂട്ടിയത്. എന്നാൽ ഉൾപ്രദേശങ്ങളിൽ ഇത് 1000 മുതൽ 3000 ദിർഹം വരെയാണ്. കെട്ടിട വാടക കരാർ പുതുക്കുന്ന സമയത്താണ് വാടക കൂട്ടുന്നത്. കോവിഡ് കാലത്തിനു ശേഷം റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉണർവ് പ്രകടമായതോടെ ഈ വർഷം ആദ്യം മുതൽ വാടക വർധിപ്പിച്ചു തുടങ്ങിയിരുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലയും വർധിച്ചുവരികയാണ്. സ്കൂൾ ഫീസും ബസ് ഫീസും കൂട്ടിയതോടെ പ്രവാസി കുടുംബങ്ങളുെട വരുമാനവും ചെലവും തമ്മിൽ ഒത്തുപോകാത്ത അവസ്ഥയുണ്ടെന്ന് മലയാളി കുടുംബങ്ങൾ സൂചിപ്പിച്ചു. വിവിധ ചെലവുകൾ വർധിക്കുമ്പോൾ ശമ്പളം ഉൾപ്പെടെ വരുമാനത്തിൽ കാര്യമായ മാറ്റമുണ്ടാകാത്തത് വിനയാകുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)