യുഎഇയിൽ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ച മലയാളി യുവാവ് നിതിൻ ദാസിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും
യുഎഇയിലെ കരാമയില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ച ലയാളി യുവാവ് നിതിൻ ദാസിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. ബർദുബായ് അനാം അൽ മദീന ഫ്രൂട്ട്സ് ജീവനക്കാരനായ മലപ്പുറം സ്വദേശി യാക്കൂബ് അബ്ദുല്ല(42)യുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയിരുന്നു. ജോലി കഴിഞ്ഞ് വന്ന് താമസ സ്ഥലത്ത് വിശ്രമിക്കുകയായിരുന്ന മലയാളികളാണ് അപകടത്തിൽപ്പെട്ടവർ. ഒരേ ഫ്ലാറ്റിലെ മൂന്ന് മുറികളിൽ താമസിച്ചിരുന്ന ഇവരെല്ലാം മൊബൈൽ ഫോണിലും മറ്റും മുഴുകിയിരിക്കുമ്പോഴായിരുന്നു ഫ്ലാറ്റിന്‍റെ അടുക്കളയിലെ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചത്. മിക്കവരും വർഷങ്ങളായി ഇവിടെ താമസിക്കുന്നവരാണ്. എല്ലാവരും രാത്രി ഭക്ഷണമൊക്കെ കഴിച്ച് ഉറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. അപ്പോഴാണ് ഫ്ലാറ്റിന്‍റെ അടുക്കളയിൽ നിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടത്. അപകടത്തിൽ നേരിയ പരുക്കുകളോടെ രക്ഷപ്പെട്ട തലശ്ശേരി സ്വദേശി ഫവാസ്, ഷാനിൽ, റിഷാദ് എന്നിവരാണ് അപ്പോൾ ഒരു മുറിയിലുണ്ടായിരുന്നത്. ഇവരെല്ലാം മുപ്പതിന് താഴെ മാത്രം പ്രായമുള്ളവരാണ്. ഇതിൽ ഷാനിൽ പൊള്ളലേറ്റ് റാഷിദ് ആശുപത്രിയിൽ ചികിത്സയിലാണ്. അടുത്തുള്ള മുറികളിലൊന്നിൽ മെസ് നടത്തിയിരുന്ന നാല് പേരായിരുന്നു താമസിച്ചിരുന്നത്. രണ്ടു പേർ 2 ബാത് റൂമുകളിലായിരുന്നു. ഇവർക്കാണ് ഗുരുതര പരുക്കേറ്റത്. മൂന്ന് മുറികളിലായി 17 പേരാണ് ഫ്ളാറ്റിൽ താമസിച്ചിരുന്നത്. റാഷിദ് ആശുപത്രിയില്‍ അഞ്ചുപേരും എൻഎംസി ആശുപത്രിയിൽ നാലുപേരും ചികിൽസയിൽ കഴിയുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ സമീപത്തെ ഫ്ലാറ്റിലെ മലയാളി യുവതികളിൽ രണ്ട് പേര്‍ക്കും പരുക്കേറ്റിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)