Posted By Admin Admin Posted On

Indian Consulate: ദുബായ്: ഇന്ത്യന്‍ കോണ്‍സുലേറ്റ് അറ്റസ്റ്റേഷന്‍; ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചു

ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറ്റസ്റ്റേഷന് ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചു(indian consulate). ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സേവനദാതാക്കളായ SG IVS (ഒന്നാം നിലയിലെ റൂം നമ്പര്‍ 102, 103 & 104, ബിസിനസ് ആട്രിയം, ഔദ് മേത്ത, ദുബായ് ) വഴിയുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കും വിദേശ പൗരന്മാര്‍ക്കുമുള്ള വിവിധ അറ്റസ്റ്റേഷന് ഇനി ഓണ്‍ലൈന്‍ അപ്പോയിന്റ്‌മെന്റ് ബുക്കിംഗ് ചെയ്യണം. .നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ഒക്ടോബര്‍ 10 (തിങ്കള്‍) മുതലാണ് ഓണ്‍ലൈന്‍ അപ്പോയിന്റ്‌മെന്റ് ബുക്കിംഗ് പ്രവര്‍ത്തനമാരംഭിക്കുക.അറ്റസ്റ്റേഷന്‍ സേവനങ്ങളുടെ നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിനാണ് ഓണ്‍ലൈന്‍ അപ്പോയിന്റ്‌മെന്റ് ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് കോണ്‍സുലേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്കായി SG IVS ഗ്ലോബല്‍ കൊമേഴ്സ്യല്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ അപേക്ഷകന്‍ ഇനി ഓണ്‍ലൈനായാണ് അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യേണ്ടത്. അടിയന്തര സാഹചര്യങ്ങളിലൊഴികെ വാക് ഇന്‍ സേവനം ഉണ്ടായിരിക്കില്ലെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *