യുഎഇയിൽ ടാക്സി ഡ്രൈവർമാരെ നിരീക്ഷിക്കാൻ ‘നിർമിത ബുദ്ധി’; അറിയാം വിശദമായി
ദുബൈ: എമിറേറ്റിലെ ടാക്സികളെ ട്രാക്ക് ചെയ്യാനും ഡ്രൈവർമാരെ നിരീക്ഷിക്കാനും ‘നിർമിത ബുദ്ധി’ ഉപയോഗിക്കുമെന്ന് റോഡ് ഗതാഗത വകുപ്പിന് (ആർ.ടി.എ) കീഴിലെ ദുബൈ ടാക്സി കോർപറേഷൻ അറിയിച്ചു. ടാക്സികൾ, ലിമോസിനുകൾ, സ്കൂൾ ബസുകൾ, വാണിജ്യ ബസുകൾ, മോട്ടോർ സൈക്കിളുകൾ എന്നിവ പുതിയ സംവിധാനത്തിൽ ടാക്സി കൺട്രോൾ സെൻററിൽനിന്ന് നിരീക്ഷിക്കും. 7200 വാഹനങ്ങളും 14,500 ഡ്രൈവർമാരും ഇത്തരത്തിൽ കൃത്യമായ വിലയിരുത്തലിന് കീഴിലാകും. ദുബൈയിലെ വിവിധ ഭാഗങ്ങളിൽ ആവശ്യാനുസരണം ടാക്സികൾ വിന്യസിക്കാനും യാത്രക്കാരുടെ ആവശ്യങ്ങൾ അതിവേഗം നടപ്പാക്കാനുമാണ് കൺട്രോൾ സെൻററിൻറെ പുതിയ സംവിധാനം ഉപകരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)