യുഎഇയിൽ ഇന്ന് ഭാഗിക ചന്ദ്രഗ്രഹണം
യുഎഇയിൽ ഇന്ന് ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാകും. സൂര്യപ്രകാശം ചന്ദ്രനിലെത്തുന്നതിനെ ഭൂമിയുടെ നിഴൽ ഭാഗികമായി മറക്കുന്ന പ്രതിഭാസമാണ് ഭാഗിക ചന്ദ്രഗ്രഹണം. ഭൂമിയും ചന്ദ്രനും സൂര്യനും നേർരേഖയിൽ വരുകയും ചന്ദ്രനും സൂര്യനും ഇടയിലൂടെ ഭൂമി കടന്നുപോവുകയും ചെയ്യുന്ന സമയത്താണ് ഇതു സംഭവിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ, ചന്ദ്രനിലേക്കെത്തേണ്ട സൂര്യപ്രകാശത്തെ ഭൂമി പൂർണമായി തടസ്സപ്പെടുത്തുമ്പോൾ അത് പൂർണ ചന്ദ്രഗ്രഹണമാകും. ശനിയാഴ്ച രാത്രി 10.22 മുതലാണ് ചന്ദ്രഗ്രഹണം ആരംഭിക്കുന്നത്. 12.14ഓടെ ഇത് ഏറ്റവും ഉയർന്ന തലത്തിലെത്തും. ദുബൈ മുഷ്രിഫ് പാർക്കിൽ അൽ തുറയ അസ്ട്രോണമി സെന്റർ നിരീക്ഷണത്തിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. പ്രതിഭാസത്തെ കുറിച്ച വിവരണങ്ങളുമായി വിദഗ്ധരും ഇവിടെയുണ്ടാകും. ടെലിസ്കോപ് വഴി ചന്ദ്രഗ്രഹണം അടുത്തുകാണാനും സാധിക്കും. മുതിർന്നവർക്ക് 60 ദിർഹമും കുട്ടികൾക്ക് 40 ദിർഹമുമാണ് ടിക്കറ്റ് നിരക്ക്. ഷാർജയിലെ മെലീഹ ആർക്കിയോളജിക്കൽ സെന്ററും നിരീക്ഷണത്തിനായി സംവിധാനമൊരുക്കിയിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)