യുഎഇയിൽ ഇനിമുതൽ ഫോട്ടോ എടുക്കുമ്പോൾ സൂക്ഷിക്കണം; ഇല്ലെങ്കിൽ കുടുങ്ങും
യുഎഇ നിയമപ്രകാരം മാളുകളിലോ, ബീച്ചുകളിലോ, സമാനമായ തിരക്കുള്ള മറ്റു സ്ഥലങ്ങളിലോ വിഡിയോ, ഫൊട്ടോ എന്നിവ അനുവാദം ഇല്ലാതെ എടുക്കുകയോ, അത് സമൂഹമാധ്യമം വഴി പ്രചരിപ്പിക്കുകയോ ചെയുന്നത് കടുത്ത നിയമ പ്രശ്നത്തിലേയ്ക്കു നിങ്ങളെ കൊണ്ട് ചെന്നെത്തിക്കും. അത് സ്ത്രീകളുടേതാകുമ്പോൾ നിയമക്കുരുക്കു മുറുകും. അടുത്തിടെയായി നാട്ടിൽ പോകുന്നതിനായുള്ള സാധനങ്ങൾ വാങ്ങാൻ ഷോപ്പിങ് മാളിൽ പോയ യുവാവ് സാധനം തിരഞ്ഞെടുക്കുന്നതിനായി ഫൊട്ടോയും വിഡിയോയും എടുക്കുകയും യുവാവിന് നിയമപ്രശ്നം നേരിടേണ്ടി വരികയും ചെയ്തു. വളരെ നിസാരമായി നമുക്ക് തോന്നുന്ന കാര്യമാണെങ്കിലും യുവാവ് നേരിട്ട നിയമ പ്രശ്നം വളരെ വലുതായിരുന്നു. ഫൊട്ടോയെടുത്തപ്പോൾ ദൃശ്യത്തിൽ അവിടെ ഷോപ്പിങ് നടത്തുകയായിരുന്ന ഒരു യുവതിയുടെ ദൃശ്യം പെടുകയും യുവതി പരാതിപ്പെട്ടതിനാൽ സുരക്ഷാ ഉദ്യോഗസ്ഥൻ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മൊബൈൽ ഫോൺ പൊലീസ് പരിശോധിച്ചപ്പോൾ ഫൊട്ടോയിലും വിഡിയോയിലും യുവതിയുടെ മുഖം കാണുകയും അയാൾക്ക് എതിരെ കർശനമായ നിയമനടപടി ഉണ്ടാവുകയും ചെയ്തു. ഇത് ഡിപോർട്ടേഷൻ വരെയുള്ള നിയമനടപടികൾ ഉണ്ടായേക്കാം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)