ആഗോള നഗര സൂചികയിൽ മിഡിൽ ഈസ്റ്റിൽ ഒന്നാമതായി യുഎഇയിലെ ഈ എമിറേറ്റ്സ്
ദുബൈ: മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്കൻ മേഖലയിൽ ഏറ്റവും മികച്ച നഗരമെന്ന സ്ഥാനം നിലനിർത്തി ദുബൈ. ഈ വർഷത്തെ മികച്ച ആഗോള നഗര സൂചികയിൽ ആദ്യ 25 സ്ഥാനങ്ങളിലും ദുബൈ ഇടം പിടിച്ചു. ഈ വർഷത്തെ ആഗോള പട്ടികയിൽ ദുബൈയുടെ സ്ഥാനം 23 ആണ്. തുടർച്ചയായി മൂന്നാം വർഷമാണ് ദുബൈ സൂചികയിലെ ആദ്യ 25 സ്ഥാനങ്ങളിൽ ഇടം നേടുന്നതെന്ന് മാനേജ്മെൻറ് കൺസൾട്ടൻസി കെയർണി പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തുവിട്ട 156 രാജ്യങ്ങളുടെ പട്ടികയിൽ ന്യൂയോർക്കാണ് ഒന്നാം സ്ഥാനത്ത്. ലണ്ടൻ, പാരിസ് നഗരങ്ങൾ രണ്ടും മൂന്നും സ്ഥാനങ്ങൾ പങ്കിട്ടു. ടോക്യോ, ബെയ്ജിങ്, ബ്രസൽസ്, സിംഗപ്പൂർ, ലോസാഞ്ചൽസ്, മെൽബൺ, ഹോങ്കോങ് എന്നീ നഗരങ്ങളാണ് ആദ്യ പത്തിൽ ഇടം പിടിച്ച മറ്റ് നഗരങ്ങൾ.
മെന മേഖലയിൽ ഖത്തർ തലസ്ഥാനമായ ദോഹയാണ് മികച്ച നഗരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനം ഇസ്രായേൽ തലസ്ഥാനമായ തെൽ അവീവിനാണ്. റിയാദ്, അബൂദബി എന്നീ നഗരങ്ങൾ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങൾ പങ്കിട്ടു ആഗോള സൂചികയിൽ ദോഹയുടെ സ്ഥാനം 50ഉം തൽ അവീവിൻറെത് 57ഉം ആണ്. അതേസമയം, ആഗോള തലത്തിൽ മികച്ച കാഴ്ചപ്പാടുള്ള 30 നഗരങ്ങളിൽ അബൂദബിയും ഇടം പിടിച്ചിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)