ബിറ്റ്കോയിൻ സ്ഥാപന ഉടമയെ കൊള്ളയടിച്ചു: 9 പേരടങ്ങുന്ന സംഘം പിടിയിൽ, മൂന്നു വർഷം തടവ് ശിക്ഷ
ദുബായ് ∙ ബിറ്റ്‌കോയിൻ വ്യാപാര സ്ഥാപനത്തിന്റെ ഉടമയിൽ നിന്നു 41,20,000 ദിർഹം കവര്‍ന്ന 9 പേരടങ്ങുന്ന സംഘത്തെ പിടികൂടി. ഇവർക്ക് മൂന്നു വർഷം തടവും ശിക്ഷയനുഭവിച്ച ശേഷം നാടുകടത്താനും കോടതി വിധിച്ചു. കഴിഞ്ഞ ഏപ്രിലിൽ അൽ നഖിൽ ഏരിയയിലെ സ്ഥാപനത്തിലാണ് സംഭവം. ഉടമയാണ് പൊലീസിൽ പരാതിപ്പെട്ടത്. സ്ഥാപനത്തിലുണ്ടായിരുന്ന ഉടമയെ ആക്രമിച്ചാണ് പണം കവർച്ച ചെയ്തതെന്നാണ് പോലീസ് പറയുന്നത്.
9 പേരടങ്ങുന്ന കവർച്ചക്കാർ തന്റെ കമ്പനിയുടെ വാതിലിൽ മുട്ടി അകത്തു കടക്കുകയും തന്നെ ആക്രമിച്ച് പണം അപഹരിക്കുകയായിരുന്നു. ദുബായ് ക്രിമിനൽ കോടതിയാണ് പ്രതികളെ മൂന്നു വർഷം തടവിന് ശിക്ഷിക്കുകയും ഇതിനു ശേഷം രാജ്യത്തു നിന്നു നാടുകടത്താനും ഉത്തരവിട്ടത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL
Comments (0)