Posted By user Posted On

സുഹൃത്തിൻ്റെ വിലപിടിപ്പുള്ള വാച്ച് മോഷ്ടിച്ച യുവാവിന് തടവ് ശിക്ഷ വിധിച്ച് കോടതി

സുഹൃത്തിൻ്റെ വിലപിടിപ്പുള്ള വാച്ച് മോഷ്ടിച്ച യുവാവിന് തടവ് ശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. സുഹൃത്ത് കിടക്കയിൽ ഉപേക്ഷിച്ച് പോയ 100,000 ദിർഹം വിലമതിക്കുന്ന റോളക്‌സ് വാച്ചാണ് 35കാരനായ യുവാവ് മോഷ്ടിച്ചത്. യുവാവിന് മൂന്ന് മാസത്തെ തടവിനും നാടുകടത്താനും ദുബായ് ക്രിമിനൽ കോടതി വിധിച്ചു. റോളക്‌സ് വാച്ച് ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കളെ ഇഷ്ടപ്പെടുന്ന സുഹൃത്തിനൊപ്പം ഇയാൾ ഒരു ദിവസം ഒരുമിച്ച് കതാമസിച്ചിരുന്നതായി പരാതിക്കാരൻ പറഞ്ഞു. സുഹൃത്ത് ഉറങ്ങിപ്പോയതു മുതലെടുത്ത പ്രതി സുഹൃത്തിന്റെ കട്ടിലിൽ കിടന്നിരുന്ന വാച്ച് എടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. അയാൾ അത് അതിന്റെ വിലയുടെ മൂന്നിലൊന്നിൽ താഴെ വിലയ്ക്ക് മറ്റൊരാൾക്ക് വിൽക്കുകയും ചെ.്തു.

സുഹൃത്ത് ഉണർന്ന് വാച്ച് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഒപ്പം തൻ്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെയും കാണാനില്ലെന്നറിഞ്ഞപ്പോഴാണ് മോഷണം നടന്ന വിവരം മനസ്സിലാക്കിയത്.. ഇയാൾ പോലീസിൽ വിവരം അറിയിക്കുകയും പോലീസ് അന്വേഷണം നടത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തു. പ്രതി കുറ്റം സമ്മതിച്ചു.  യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *