യുഎഇ: വിമാനത്താവളത്തിൽ വെച്ച് കഞ്ചാവുമായി പിടിയിലായ പ്രവാസി വനിതയെ കുറ്റവിമുക്തയാക്കി
യുഎഇയിൽ ഈ വർഷം ആദ്യം പ്രാബല്യത്തിൽ വന്ന പുതിയ ലഹരി നിയമ പ്രകാരം കഞ്ചാവുമായി പിടിയിലായ പ്രവാസി വനിതയെ കുറ്റവിമുക്തയാക്കി. ദുബായ് വിമാനത്താവളത്തിൽ വെച്ച് കഞ്ചാവുമായി പിടിയിലായ പ്രവാസി വനിതയെ കുറ്റവിമുക്തയാക്കിയത്. ദുബായ് ക്രിമിനൽ കോടതിയിലായിരുന്നു കേസ് നടപടികൾ. ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു സംഭവം. സൗത്ത് അമേരിക്കൻ സ്വദേശിനിയിൽ നിന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് കഞ്ചാവ് കണ്ടെടുത്തത്.
ലഗേജ് പരിശോധിച്ചപ്പോൾ രണ്ട് സിഗിരറ്റ് റോളുകളിലായി കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നത് കണ്ടെത്തുകയായിരുന്നു. 61 ഗ്രാം കഞ്ചാവാണ് ഇങ്ങനെ യുവതി നാട്ടിൽ നിന്ന് കൊണ്ടുവന്നത്. കഞ്ചാവ് കൊണ്ടുവന്ന വിവരം ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചു. എന്നാൽ ഇത് തന്റെ സ്വകാര്യ ഉപയോഗത്തിനായിരുന്നെന്ന് ഇവർ കോടതിയില്ർ വാദിച്ചു. യുവതിയുടെ മൂത്രം പരിശോധിച്ചപ്പോൾ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി തെളിഞ്ഞു. ഇവർക്കെതിരെ മറ്റ് കേസുകളും ഉണ്ടായിരുന്നില്ല. ആദ്യത്തെ തവണ കുറ്റം ചെയ്ത ആളായതിനാൽ രാജ്യത്തെ പുതിയ മയക്കുമരുന്ന് നിയമം അനുസരിച്ച് ശിക്ഷാ ഇളവ് വേണമെന്ന് അവരുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഇതോടെ കോടതി ഇവരെ കുറ്റവിമുക്തയാക്കുകയായിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL
Comments (0)