Posted By user Posted On

യുഎഇയിൽ വാ​ഹ​ന​ങ്ങ​ളി​ൽ ഇനിമുതൽ ചൈൽഡ് സീറ്റുകൾ നിർബന്ധം

യുഎഇയിൽ വാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷക്കായി ചൈൽഡ് സീറ്റ് നിർബന്ധമാക്കി പോലീസ്. സു​ര​ക്ഷ സം​ബ​ന്ധി​ച്ച്​ ര​ക്ഷി​താ​ക്ക​ളെ ബോ​ധ​വ​ത്​​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചൈ​ൽ​ഡ്​ സീ​റ്റു​ക​ൾ പോലീസ് വി​ത​ര​ണം ചെയ്തു. ‘കു​ട്ടി​ക​ളു​ടെ ഇ​രി​പ്പി​ടം സു​ര​ക്ഷ​യും സ​മാ​ധാ​ന​വും’ സം​രം​ഭ​ത്തി​ന്​ കീ​ഴി​ലാ​ണ്​ വേ​റി​ട്ട​ ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. അ​പ​ക​ട​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ​ക്ക്​​ സാ​ര​മാ​യ പ​രി​ക്ക് പ​റ്റാ​തി​രി​ക്കാ​ൻ ചൈ​ൽ​ഡ്​ സീ​റ്റു​ക​ളു​ടെ പ്രാ​ധാ​ന്യം ര​ക്ഷി​താ​ക്ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യാ​ണ്​​ ല​ക്ഷ്യം.ഡ്രൈ​വി​ങ്ങി​നി​ടെ കു​ട്ടി​യെ മു​ൻ​സീ​റ്റി​ൽ ഇ​രു​ത്തു​ക​യോ പി​ടി​ച്ച് നി​ർ​ത്തു​ക​യോ ചെ​യ്യു​ന്ന​ത് അ​പ​ക​ട​ക​ര​വും നി​യ​മ​വി​രു​ദ്ധ​വു​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണെ​ന്നും അ​ത് കു​ട്ടി​യു​ടെ ജീ​വ​നും സു​ര​ക്ഷി​ത​ത്വ​ത്തി​നും ഭീ​ഷ​ണി​യാ​ണെ​ന്നും ദു​ബൈ ട്രാ​ഫി​ക്​ പൊ​ലീ​സ്​ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മേ​ജ​ർ ജ​ന​റ​ൽ സെ​യ്​​ഫ്​ മു​ഹൈ​ർ അ​ൽ മ​സ്​​റൂ​യി മു​ന്ന​റി​യി​പ്പു​ന​ൽ​കി. പ​ത്ത് വ​യ​സ്സി​ന്​ താ​ഴേ​യോ 145 സെ​ന്‍റീ​മീ​റ്റ​റി​ന്​ താ​ഴേ ഉ​യ​ര​മോ ഉ​ള്ള കു​ട്ടി​ക​ളെ മു​ൻ​സീ​റ്റി​ൽ ഇ​രു​ത്തി യാ​ത്ര ചെ​യ്യു​ന്ന​ത്​ നി​യ​മ​വി​രു​ദ്ധ​വും 400 ദി​ർ​ഹം പി​ഴ ഈ​ടാ​ക്കാ​വു​ന്ന കു​റ്റ​കൃ​ത്യ​മാ​ണ്​. വാ​ഹ​നം പെ​ട്ടെ​ന്ന്​ ബ്രേ​ക്കി​ടു​ക​യോ അ​പ​ക​ടം സം​ഭ​വി​ക്കു​ക​യോ ചെ​യ്താ​ൽ കു​ട്ടി​ക​ൾ മു​ന്നി​ലേ​ക്ക്​ തെ​റി​ച്ചു​വീ​ണ്​ വാ​ഹ​ന​ത്തി​ന്‍റെ ഉ​ൾ​ഭാ​ഗ​ത്ത്​ ഇ​ടി​ച്ച്​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ക​ഴി​ഞ്ഞ പ​ത്ത് മാ​സ​ത്തി​നി​​ടെ ദു​ബൈ​യി​ൽ ന​ട​ന്ന അ​പ​ക​ട​ങ്ങ​ളി​ൽ ര​ണ്ട്​ കു​ട്ടി​ക​ൾ​ക്കാ​ണ്​ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത്. 45 കുട്ടികൾക്ക്​ ഗു​രു​ത​ര പ​രി​ക്കേ​റ്റ​താ​യി ദു​ബൈ പൊ​ലീ​സ്​ വ്യ​ക്​​ത​മാ​ക്കി.ഇ​തി​ൽ ഒ​രു കു​ട്ടി​യു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി​രു​ന്നു. 19 കു​ട്ടി​ക​ൾ​ക്ക്​ സാ​ര​മാ​യും 25 പേ​ർ​ക്ക്​ ചെ​റി​യ പ​രി​​ക്കു​ക​ളു​മാ​ണ്​ സം​ഭ​വി​ച്ച​ത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

https://www.pravasiinfo.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *