യുഎഇയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പ്രവാസി മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
ദുബൈ: ദുബൈയിൽ നിര്യാതനായ തൃശൂർ പള്ളം ചിറ്റോതയിൽ അബ്ദുൽ ലത്തീഫിൻറെ (43) മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും.ദുബൈയിൽ താമസിച്ചുവന്ന അബ്ദുൽ ലത്തീഫിനെ ഈ മാസം മൂന്നിനാണ് മരിച്ച നിലയിൽ ദുബൈ പൊലീസ് കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ഭാര്യ നസീറയുടെ അപേക്ഷ പരിഗണിച്ച് മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവൻ ചെലവുകളും ദുബൈ കോൺസുലേറ്റ് അനുവദിച്ചിരുന്നു. പിതാവ്: അബ്ദുറഹ്മാൻ. മാതാവ്: ആയിശ. മൂന്ന് മക്കളുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)