Posted By user Posted On

യുഎഇ; മ​ണി​ക്കൂ​റു​കളോളം സൈ​ക്ലി​ങ്​ ട്രാ​ക്കാ​യി ശൈ​ഖ്​ സാ​യി​ദ്​ റോ​ഡ്​; പങ്കെടുത്തത് ആയിരക്കണക്കിന് ആളുകള്‍

ദുബായ് റൈഡിന്റെ 2023 പതിപ്പിനുള്ള ഭീമന്‍ സൈക്ലിംഗ് ട്രാക്കായി മാറി ഷെയ്ഖ് സായിദ് റോഡ്. ആയിരക്കണക്കിന് അമച്വര്‍ സൈക്ലിസ്റ്റുകളും സൈക്ലിംഗ് പ്രേമികളും പരിപാടിയില്‍ പങ്കെടുത്തു. നീളമുള്ള ബലൂണുകളും സ്ട്രീമറുകളും വര്‍ണ്ണാഭമായ വസ്ത്രങ്ങളും ധരിച്ച് എത്തിയ നിരവധി റൈഡര്‍മാര്‍ റൈഡിന് ആവേശം പകര്‍ന്നു. ലോ​ക​ത്തെ വ്യ​ത്യ​സ്ത രാ​ജ്യ​ക്കാ​രാ​യ ആ​യി​ര​ങ്ങ​ൾ അ​ണി​നി​ര​ന്ന ദു​ബൈ റൈ​ഡ്​ വീ​ണ്ടും ച​രി​ത്രം കു​റി​ച്ച്​ പ​ര്യ​വ​സാ​നി​ച്ചു. ദു​ബൈ ഫി​റ്റ്​​ന​സ്​ ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യ ദു​ബൈ റൈ​ഡ്​ ഞാ​യ​റാ​ഴ്ച അ​തി​രാ​വി​ലെ​യാ​ണ്​ ആ​രം​ഭി​ച്ച​ത്. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ൽ​പെ​ട്ട​വ​ർ റൈ​ഡി​ൽ അ​ണി​ചേ​ർ​ന്നു. 6.15 മു​ത​ൽ 8.15 വ​രെ​യാ​യി​രു​ന്നു​ റൈ​ഡ്. ഫാ​മി​ലി, ജ​ന​റ​ൽ എ​ന്നി​ങ്ങ​നെ ര​ണ്ടാ​യി തി​രി​ച്ചാ​ണ്​ റൈ​ഡ്​ ന​ട​ന്ന​ത്. ജ​ന​റ​ൽ റൈ​ഡ്​ 12 കി​ലോ​മീ​റ്റ​റും ഫാ​മി​ലി റൈ​ഡ്​ നാ​ല്​ കി​ലോ​മീ​റ്റ​റു​മാ​യി​രു​ന്നു. കൂ​ടു​ത​ൽ പേ​ർ പ​​ങ്കെ​ടു​ത്ത​ത്​ ഫാ​മി​ലി റൈ​ഡി​ലാ​ണെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ (ഡിഎഫ്സി) അവിഭാജ്യ ഘടകമായ ദുബായ് റൈഡിന്റെ നാലാമത്തെ പതിപ്പാണിത്. കുടുംബ സൗഹൃദമായ 4 കിലോമീറ്റര്‍ റൂട്ടും കൂടുതല്‍ വെല്ലുവിളി നിറഞ്ഞ 12 കിലോമീറ്റര്‍ റൈഡും തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ സൈക്ലിസ്റ്റുകള്‍ക്ക് ഉണ്ടായിരുന്നു. ദുബായിലെ വിവിധ ആകര്‍ഷണങ്ങള്‍ മറികടന്നായിരുന്നു റൈഡ് നടന്നത്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *