Posted By user Posted On

മക്കയിൽ മലിനജലമൊഴുക്കി; ഇന്ത്യക്കാരന് 10 വർഷം തടവ് 66.88 കോടി പിഴ

മക്കയിലെ മരുഭൂമിയിൽ പാരിസ്ഥിതിക നിയമങ്ങൾക്കു വിരുദ്ധമായി മലിനജലം ഒഴുക്കിയതിന് ഇന്ത്യക്കാരന് 10 വർഷം തടവും 66.88 കോടി രൂപ പിഴയും ശിക്ഷ. സംസ്കരിക്കാത്ത ജലം പ്രാദേശിക ആവാസ വ്യവസ്ഥയ്ക്ക് ഗുരുതര ഭീഷണി സൃഷ്ടിച്ചതായി സ്പെഷൽ ഫോഴ്‌സ് കണ്ടെത്തിയിരുന്നു. ഇന്ത്യക്കാരന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. സൗദി നിയമം അനുസരിച്ച് പാരിസ്ഥിതിക കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷ ലഭിക്കും. മലിന ജലമോ ദ്രവപദാർഥങ്ങളോ പ്രദേശങ്ങളിലേക്ക് വലിച്ചെറിയുകയോ ഒഴുക്കിക്കളയുകയോ ചെയ്യുന്നവർക്ക് 3 കോടി റിയാൽ വരെ പിഴയോ 10 വർഷം വരെ തടവോ രണ്ടും ചേർത്തോ ആയിരിക്കും ശിക്ഷ. പരിസ്ഥിതിയെദോഷകരമായി ബാധിക്കുന്ന എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ മക്ക, റിയാദ്, ശർഖിയ എന്നിവിടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും മറ്റു ഭാഗങ്ങളിലുള്ളവർ 999, 996 എന്നീ നമ്പറുകളിലും അറിയിക്കണം യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *